തീവണ്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി സംയുക്ത മേനോൻ. പോപ്കോൺ ആയിരുന്നു സംയുക്തയുടെ ആദ്യ സിനിമയെങ്കിലും തീവണ്ടിയാണ് താരത്തിന്റെ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. പിന്നീട് മലയാളത്തിൽ തന്നെ നിരവധി സിനിമകളിലാണ് സംയുക്ത അഭിനയിച്ചത്. ശേഷം അന്യഭാഷകളിലും സംയുക്ത നായികയായി അഭിനയിച്ചു.
കഴിഞ്ഞ വർഷം തെലുങ്കിൽ ഭീംല നായക്, ബിംബിസാര, മലയാളത്തിൽ കടുവ, കന്നഡയിൽ ഗാലിപാട്ട 2 എന്നിവയാണ് സംയുക്ത അഭിനയിച്ച സിനിമകൾ. ഈ വർഷത്തെ ആദ്യത്തെ റിലീസ് തമിഴിൽ നിന്നുമാണ്. ധനുഷിന്റെ നായികയായി വാത്തി എന്ന സിനിമയിൽ സംയുക്ത അഭിനയിക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലും ഇറങ്ങുന്ന ചിത്രം തെലുങ്കിൽ വരുമ്പോൾ സർ എന്ന പേരിലാണ് ഇറങ്ങുന്നത്.
തെലുങ്ക് സംവിധായകനായ വെങ്കി അല്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളികളായ ഹരീഷ് പേരടി, പ്രവീണ എന്നിവരും വാത്തിയിൽ അഭിനയിക്കുന്നുണ്ട്. സിത്താര എന്റർടൈൻമെൻറ്സ്, ഫോർച്ചുൺ ഫോർ സിനിമാസ്, ശ്രീകാര സ്റുഡിയോസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായി സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 17-നാണ് സിനിമ റിലീസ് ചെയ്യുന്നത്.
സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങുകൾ ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ധനുഷും സംയുക്തയും അടങ്ങിയ താരങ്ങൾ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തിരുന്നു. ചുവപ്പ് സാരി ധരിച്ച് കിടിലം ലുക്കിലാണ് സംയുക്ത ട്രെയിലർ ലോഞ്ചിന് എത്തിയത്. ക്യാമറ കണ്ണുകൾ കൂടുതലായി പോയതും സംയുക്തയുടെ നേർക്ക് തന്നെയാണ്. ചടങ്ങിൽ പങ്കെടുത്തതിന്റെ സംയുതയുടെ ഫോട്ടോസ് വൈറലായി കഴിഞ്ഞു.