മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ അഭിനയത്രിയാണ് നടി സംയുക്ത മേനോൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും സംയുക്ത കൂടുതലും ചെയ്തിരിക്കുന്ന സിനിമകൾ മലയാളത്തിലാണ്.
തീവണ്ടി എന്ന സിനിമയിലൂടെയാണ് സംയുക്ത മലയാളികൾക്ക് സുപരിചിതയാകുന്നതെങ്കിലും അതിന് മുമ്പ് ഇറങ്ങിയ പോപ്‌കോൺ എന്ന സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. തീവണ്ടിയിലെ ക്ലൈമാക്സ് സീനിലെ ലിപ്.ലോക്ക് രംഗമൊക്കെ അന്ന് ഏറെ ചർച്ചയായ സംഭവമായിരുന്നു. അത് കഴിഞ്ഞ് മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സംയുക്ത അവസരം ലഭിച്ചു. അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു താരം.
നായികയായി മാത്രമല്ല ചില സിനിമകളിൽ സഹനടിയുടെ റോളിലും സംയുക്ത അഭിനയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയുടെയും തെലുങ്കിൽ അഭിനയിച്ചതോടെ അവിടെയും ഇപ്പോൾ ഒരുപാട് ആരാധകരുള്ള താരമാണ് സംയുക്ത. തീവണ്ടിയിൽ മലയാളികൾ കണ്ട സംയുക്തയെ അല്ല നമ്മുക്ക് ഇന്ന് കാണാൻ കഴിയുന്നത്. ചെറിയ തടിയൊക്കെ ഉണ്ടായിരുന്ന താരം ഇപ്പോൾ ശരീരഭാരം കുറച്ച് ആളാകെ സ്ലിമായി പോയി.
View this post on Instagram
അതിന് പ്രധാന കാരണം സംയുക്ത വർക്ക്ഔട്ടുകൾ സ്ഥിരമായി ചെയ്യുന്ന ഒരാളാണ്. സ്വാതന്ത്ര്യം ദിനമായിട്ട് കൂടിയും സംയുക്ത തന്റെ വർക്ക് ഔട്ട് മുടക്കാതെ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ ഫിറ്റ്.നെസ് ശ്രദ്ധിക്കാനുള്ള മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.