‘ഒരുപാട് ദൂരം പോകാനുണ്ട്!! അതികഠിനമായ വർക്ക്ഔട്ടുമായി നടി സംയുക്ത മേനോൻ..’ – വീഡിയോ കണ്ടു നോക്കൂ

ഒരു കാലം വരെ സിനിമ മേഖലയിൽ നടൻമാർ മാത്രമായിരുന്നു ജിമ്മുകളിൽ പോവുകയും കഠിനമായ വർക്ക്ഔട്ടുകളിലൂടെ തങ്ങളുടെ ഫിറ്റ് നെസ് ശ്രദ്ധിക്കുകയും ചെയ്തിരുന്നത്. ഇപ്പോഴുള്ള സാഹചര്യം പക്ഷേ അങ്ങനെയല്ല എന്ന് പറയേണ്ടി വരും. നടന്മാരെക്കാൾ കൂടുതൽ സമയം ജിമ്മുകളിൽ ചിലവഴിക്കുന്നത് നടിമാരാണ്. അതുകൊണ്ട് തന്നെ പല നടിമാരും വിവാഹ ശേഷവും നായികയായി തുടരുകയും ചെയ്യുന്നുണ്ട്.

മലയാള സിനിമയിലെ താരങ്ങളും ജിമ്മുകളിൽ വ്യായാമത്തിന് സമയം ചിലവഴിക്കുന്നവരാണ്. ബോളിവുഡും മറ്റു ഭാഷകളും വച്ചുനോക്കുമ്പോൾ ഏറെ വൈകിയാണ് ഇവിടെയുള്ള താരങ്ങൾ ഫിറ്റ് നെസിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ഇപ്പോൾ നടിമാരും ആ പാതയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ് നടി സംയുക്ത മേനോൻ.

തീവണ്ടി എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ സംയുക്ത തമിഴിലും തെലുങ്കിലും ഇപ്പോൾ സജീവമാണ്. തീവണ്ടിയിൽ അഭിനയിച്ചപ്പോഴുള്ള സംയുക്തയെയല്ല പ്രേക്ഷകർക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കടുവ സിനിമ ഇറങ്ങിയപ്പോൾ പലരും സംയുക്തയെ കണ്ട് ഒരുപാട് മെലിഞ്ഞല്ലോ എന്നൊക്കെ പറഞ്ഞിരുന്നു. കൃത്യമായ വർക്ക്ഔട്ടും കാര്യങ്ങളിലൂടെയുമാണ് സംയുക്ത ഈ ലുക്കിലേക്ക് എത്തിയത്.

“വീണ്ടും അതിലേക്ക് മടങ്ങുക!! വലിയ ലക്ഷ്യങ്ങൾ വലിയ പദ്ധതികൾ.. ഒരുപാട് ദൂരം പോകാനുണ്ട്..”, സംയുക്ത പുതിയ വർക്ക് ഔട്ട് വീഡിയോടൊപ്പം കുറിച്ചു. വെയിറ്റ് ലിഫ്റ്റിംഗ് വർക്ക് ഔട്ടാണ് ജിമ്മിൽ ഈ തവണ സംയുകത ചെയ്തത്. 10 കിലോയുടെ ബാറാണ് സംയുക്ത ഉയർത്തിയത്. പൃഥ്വിരാജിന്റെ ഉൾപ്പടെയുള്ള താരങ്ങളുടെ ട്രെയിനറായ അജിത് ബാബു എന്ന സംയുകതയുടെയും ട്രെയിനർ.

View this post on Instagram

A post shared by Samyuktha (@iamsamyuktha_)