ടോവിനോ തോമസ് നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ ‘തീവണ്ടി’ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സംയുക്ത മേനോൻ. തീവണ്ടിയിലെ ദേവി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച സംയുക്തയെ തേടി കൂടുതൽ അവസരങ്ങൾ വന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള ഒരു മലയാളി നടിയാണ് സംയുക്ത എന്നതും ശ്രദ്ധേയമായ കാര്യമാണ്.
തീവണ്ടിയിൽ അഭിനയിക്കുന്നതിന് മുമ്പ് സംയുക്ത ചെറിയ ഒരു വേഷത്തിൽ പോപ്പ് കോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. തീവണ്ടിക്ക് ശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, ഇടക്കാട് ബറ്റാലിയൻ, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, ഏറിഡ തുടങ്ങിയ മലയാള സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്. കളരി എന്ന സിനിമയിലൂടെയാണ് സംയുക്ത തമിഴിൽ അരങ്ങേറിയത്.
പവൻ കല്യാണിന്റെ ഭീംല നായകിലൂടെ തെലുങ്കിലും സംയുക്ത തന്റെ സ്ഥാനം അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ഈ അടുത്തിടെ ഇറങ്ങിയ കടുവയാണ് സംയുക്തയുടെ അവസാന റിലീസ് സിനിമ. തെലുങ്കിൽ ബിംബിസേര, തമിഴിൽ വാത്തി, മലയാളത്തിൽ ബൂമറാങ് എന്നിവയാണ് സംയുകതയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമകൾ.
ഡയമണ്ട് ജൂവലറിക്ക് പേര് കേട്ട ടി.ടി ദേവസിക്ക് വേണ്ടി സംയുക്ത ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അവരുടെ ബ്രാൻഡിലെ ഡയമണ്ടുകൾ ധരിച്ച് ഒരു കടൽ തീരത്ത് വച്ചാണ് സംയുക്ത ഈ ഷൂട്ട് എടുത്തിരിക്കുന്നത്. ഡിവോ ഡിസൈനർ വെയർ എന്ന ബ്രാൻഡിന്റെ ഡയമണ്ട് ആണ് സംയുക്ത ധരിച്ചിരിക്കുന്നത്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ ടിജോ ജോണാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
View this post on Instagram