November 29, 2023

‘ഭീംല നായക് പ്രീ റിലീസ് ചടങ്ങിൽ തിളങ്ങി സംയുക്ത, മേക്കപ്പ് കൂടിയില്ലേയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ ഇന്നാണ് റിലീസ് ആയിരിക്കുന്നത്. കേരളത്തിൽ ഉൾപ്പടെ റിലീസ് ചെയ്ത ചിത്രം തെലുങ്ക് ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് റീമേക്ക് ചെയ്തിരിക്കുന്നത്.

മലയാളി നടിമാരായ സംയുക്ത മേനോനും, നിത്യ മേനോനുമാണ് സിനിമയിൽ നായികമാരായി അഭിനയിക്കുന്നത്. പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും ആണ് തെലുങ്കിലെ അയ്യപ്പനും കോശിയുമായി എത്തുന്നത്. അവിടെ ഭീംല നായകെന്നും ഡാനിയേൽ ശേഖർ എന്നുമാണ് കഥാപാത്രങ്ങളുടെ പേരുകൾ. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ തന്നെ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഭീംല നായകിന്റെ പ്രീ റിലീസ് ഇവന്റിൽ പവൻ കല്യാണും റാണയും സംയുക്തയും മറ്റു താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പ്രീ റിലീസ് ചടങ്ങളിൽ പവൻ കല്യാണിനെയും റാണയെയുംക്കാൾ കൈയടി നേടിയത് പക്ഷേ സംയുക്തയാണ്. പവൻ കല്യാൺ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുള്ള ഒരു ഡയലോഗ് പറഞ്ഞൊക്കെയാണ് സംയുക്ത കൈയടി വാങ്ങിയത്.

View this post on Instagram

A post shared by Tollywood Cinema (@tollywoodcinema)

ആരാധകർ ഇതിന്റെ വീഡിയോസ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തിന് തെലുങ്ക് അറിയാത്ത സംയുക്ത അത് പഠിച്ച് ഡബ് ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു. ചടങ്ങിലും തെലുങ്കിൽ തന്നെയാണ് സംയുക്ത കൂടുതലും സംസാരിച്ചത്. സാരിയിൽ ഹോട്ട് ലുക്കിലാണ് സംയുക്ത ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മേക്കപ്പ് ലേശം കൂടിയില്ലേയെന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.