‘കൊച്ചുകുട്ടിയെ പോലെ മഞ്ഞിൽ കളിച്ച് അനുശ്രീ, മണാലിയിൽ അടിച്ചുപൊളിച്ച് താരം..’ – വീഡിയോ വൈറൽ

സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് അനുശ്രീ. അനുശ്രീ സിനിമയിൽ വന്നിട്ട് ഏകദേശം 10 വര്ഷങ്ങളായിരിക്കുകയാണ്. ഈ 10 വർഷം കൊണ്ട് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ഡയമണ്ട് നെക്ലസിലെ കഥാപാത്രമായ ‘കലാമണ്ഡലം രാജശ്രീ’ തന്നെയാണ് അനുശ്രീയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

ഏത് ടൈപ്പ് റോളും ചെയ്യാനുള്ള കഴിവും അതുപോലെ ഗ്രാമീണ രീതിയിലുള്ള സംസാരവുമെല്ലാമാണ് അനുശ്രീയെ മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തയാകുന്നത്. മറ്റുനടിമാരെ പോലെ താരജാഡകൾ ഒന്നും തന്നെ അനുശ്രീയ്ക്ക് ഇല്ല. സ്വന്തം നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും അനുശ്രീ തന്നെയാണ് മുൻപന്തിയിൽ നിൽക്കാറുള്ളത്. അനുശ്രീയ്ക്ക് അവിടെ നല്ലയൊരു സൗഹൃദ വലയവും അവിടെയുണ്ട്.

ഇപ്പോഴിതാ സുഹൃത്തുകൾക്കും ചേട്ടന്റെ കുടുംബത്തിനും ഒപ്പം മണാലിയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് അനുശ്രീ. ഇതിന്റെ ചിത്രങ്ങളും വീഡിയോസും അനുശ്രീ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. “ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്.. തൂവലുകൾ പോലെ വീഴുന്ന മഞ്ഞ് ഹൃദയത്തെ വ്യക്തയുള്ള മധുരമായ നിറയുന്നു. ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും.

ഞാനത് ഒരു കുഞ്ഞിനെപ്പോലെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അടപ്പമേറിയ ആളുകളുമായി..”, അനുശ്രീ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. അനുശ്രീയ്ക്ക് ഒപ്പം ചേട്ടനും ഭാര്യയും കുഞ്ഞും അതുപോലെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. അനുശ്രീ പോസ്റ്റിൽ എഴുതിയത് പോലെ ഒരു കൊച്ചുകുട്ടിയെ പോലെ മഞ്ഞിൽ കളിക്കുന്ന അനുശ്രീയെ ചിത്രങ്ങളിലും വിഡീയോയിലും കാണാൻ സാധിക്കും.