‘പ്രിയപ്പെട്ടവന്റെ കണ്ണുകളിലൂടെ, കുട്ടികളോടൊപ്പമുള്ള ഔട്ടിങ് ചിത്രങ്ങൾ പങ്കുവച്ച് സംവൃത സുനിൽ..’ – ഫോട്ടോസ് വൈറൽ

‘പ്രിയപ്പെട്ടവന്റെ കണ്ണുകളിലൂടെ, കുട്ടികളോടൊപ്പമുള്ള ഔട്ടിങ് ചിത്രങ്ങൾ പങ്കുവച്ച് സംവൃത സുനിൽ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി സംവൃത സുനിൽ. ഒരുപിടി നല്ല കഥാപാത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ സംവൃതയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. നാടൻ വേഷങ്ങളിലാണ് സംവൃത കൂടുതലായി അഭിനയിച്ചിട്ടുള്ളത്.

ചന്ദ്രോത്സവം, അച്ഛൻ ഉറങ്ങാത്ത വീട്, അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭാഗ്യദേവത, റോബിൻഹുഡ്, ഹാപ്പി ഹസ്ബൻഡ്‌സ്, മല്ലു സിംഗ്, അയാളും ഞാനും തമ്മിൽ അങ്ങനെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് സംവൃത. സംയുകത വർമ്മയുടെ കൂട്ടുള്ള അഭിനയ രീതിയായിരുന്നു സംവൃതയുടേത് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംയുക്തയുടെ കൂട്ടുതന്നെ വിവാഹ ശേഷം അഭിനയ ജീവിതത്തിന് ബ്രേക്ക് കൊടുത്തിരിക്കുന്ന ഒരാളാണ് സംവൃത. യു.എസിൽ എഞ്ചിനീയറായ അഖിൽ ജയരാജുമായി വിവാഹിതയായ ശേഷം സംവൃത അമേരിക്കയിലേക്ക് പോവുകയുണ്ടായി. പിന്നീട് കുറെ വർഷത്തോളം സംവൃതയെ പറ്റി സിനിമ വിശേഷങ്ങൾ ഒന്നും വന്നിരുന്നില്ല.

രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്. മഴവിൽ മനോരമയിലെ നായികാനായകൻ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി തിരിച്ചുവന്ന സംവൃത തൊട്ടടുത്ത വർഷം ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു.

ഈ കൊറോണ കാലത്ത് സംവൃത ഭർത്താവിനും മക്കൾക്കും ഒപ്പം അമേരിക്കയിലാണ്. അമേരിക്കയിൽ സമ്മർ വെക്കേഷനിൽ എടുത്ത ചിത്രങ്ങളൊക്കെ സംവൃത പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴിതാ മക്കൾക്കൊപ്പം ഔട്ടിങ് നടത്തുന്ന പുതിയ ചിത്രങ്ങളാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് അഖിലിന്റെ കണ്ണുകളിലൂടെ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പങ്കുവച്ചത്.

CATEGORIES
TAGS