ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി സംവൃത സുനിൽ. പത്ത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിന്നിരുന്ന ഒരാളാണ് സംവൃത. പിന്നീട് വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു സംവൃത. ഇടയ്ക്ക് 2019-ൽ ബിജു മേനോന്റെ നായികയായി ഒരു തിരിച്ചുവരവ് സംവൃത നടത്തുകയും ചെയ്തിരുന്നു.
അമേരിക്കയിലാണ് സംവൃത ഇപ്പോഴുള്ളത്. വിവാഹശേഷം അമേരിക്കയിലേക്ക് പോയ സംവൃത അവിടെ നിന്ന് ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പഴയ സിനിമ സൗഹൃദങ്ങളെയൊക്കെ നേരിട്ട് കാണാറുണ്ട്. രണ്ട് മക്കളും താരത്തിനുണ്ട്. സംവൃത ഇനിയും സിനിമയിൽ നായികയായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അഭിനയിച്ച സമയത്ത് യാതൊരു ഗോസിപ്പുകളിലും ഇടയാക്കാത്ത ഒരാളാണ് സംവൃത.
സമൂഹ മാധ്യമങ്ങളിൽ സജീവമായ സംവൃത അതിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനിയത്തി സഞ്ജുക്തയുടെ ജന്മദിനത്തിൽ സംവൃത പങ്കുവച്ച ജന്മദിന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. “ഹാപ്പി ബർത്ത് ഡേ ബേബി, അച്ഛയും അമ്മയും എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനം. എനിക്ക് നിന്നെ ഇഷ്ടമാണ്..”, സംവൃത അനിയത്തിക്ക് ഒപ്പമുളള ഒരു ഫോട്ടോയോടൊപ്പം കുറിച്ചു.
സംവൃതയെ പോലെ തന്നെയാണ് അനിയത്തിയും കാണാൻ ഇരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ഇതിൽ ആരാണ് സംവൃത എന്നാണ് ആരാധകരുടെ സംശയം. അനിയത്തിക്ക് ജന്മദിനം ആശംസിച്ച് നിരവധി കമന്റുകളും വന്നിട്ടുണ്ട്. “ഞാനും നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ വളരെയധികം മിസ് ചെയ്യുന്നു..”, ഇതായിരുന്നു പോസ്റ്റിന് താഴെ അനിയത്തി സഞ്ജുക്തയുടെ മറുപടി.