December 11, 2023

‘നാഗചൈതന്യയുടെ പുതിയ പ്രണയം? ഗോസിപ്പിന് കാരണക്കാരി സമാന്തയെന്ന് ആരോപണം..’ – ചുട്ടമറുപടി കൊടുത്ത് താരം

സിനിമ താരങ്ങളുടെ വിവാഹ വാർത്ത എന്നും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്ന ഒന്നാണ്. ഒരു നടനോ നടിയോ വിവാഹിതയാകുമ്പോൾ അത് ദൃശ്യമാധ്യമത്തിൽ മാത്രമല്ല ഓൺലൈൻ മാധ്യമത്തിലും ഒരുപാട് വാർത്ത ആവുകയും ചർച്ചയാവുകയുമൊക്കെ ചെയ്യാറുണ്ട്. ഇനി വിവാഹിതരാകുന്ന രണ്ട് പേരും സിനിമ മേഖലയിൽ നിന്നുള്ളവർ (പ്രതേകിച്ച് നടിനടന്മാർ) ആണെങ്കിൽ വാർത്ത പ്രാധാന്യം ഇരട്ടിയാണ്.

തെന്നിന്ത്യയിൽ അടുത്തിടെ ഏറ്റവും വാർത്തയായ വിവാഹമെന്ന് പറയുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെയും തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവന്റേയുമാണ്. നാല്-അഞ്ച് വർഷങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തരംഗമായ ഒരു വിവാഹ വാർത്തയായിരുന്നു തെലുങ്ക് നടനായ നാഗ ചൈതന്യയും തെന്നിന്ത്യൻ നടിയായ സമാന്തയുടെയും കല്യാണം.

ഇരുവരുടെയും ആരാധകർ ഏറെ ഉറ്റുനോക്കിയ വിവാഹ ചടങ്ങായിരുന്നു അത്. പക്ഷേ ഈ കഴിഞ്ഞ വർഷം ആരാധകരെ സങ്കടത്തിലാഴ്ത്തി സമാന്തയും നാഗചൈതന്യയും ബന്ധം വേർപിരിഞ്ഞിരുന്നു. അതിന് ശേഷം ഇവരുമായി ബന്ധപ്പെട്ട പല ഗോസിപ്പുകളും ഉയർന്നിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണം സമാന്തയാണെന്ന് തരത്തിൽ വരെ ചില വാർത്തകൾ പ്രചരിച്ചിരുന്നു. അന്നേ അതിന് എതിരെ താരം പ്രതികരിച്ചതുമാണ്.

ഈ കഴിഞ്ഞ ദിവസം നാഗചൈതന്യയും മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള നടി ശോഭിത ധൂലിപാല തമ്മിൽ പ്രണയത്തിലാണെന്ന് തരത്തിൽ ചില വാർത്തകൾ ഓൺലൈനിൽ വന്നിരുന്നു. ഇരുവരും അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ലെങ്കിലും ആ ഗോസിപ്പിന് കാരണം സമാന്തയുടെ പി.ആർ ടീം ആണെന്ന് തരത്തിൽ ഒരു പോർട്ടലിൽ റിപ്പോർട്ട് വരികയും അതിന് എതിരെ വളരെ രൂക്ഷമായ ഭാഷയിൽ സമാന്ത പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

‘പെൺകുട്ടിയെക്കുറിച്ചുള്ള കിംവദന്തികൾ – സത്യമായിരിക്കണം, ആൺകുട്ടിയെക്കുറിച്ചുള്ള കിംവദന്തികൾ – പെൺകുട്ടി ഉണ്ടാക്കിയതാവും.. കുറച്ചുകൂടി പക്വത കാണിക്കൂ.. ഇതിൽ ഉൾപ്പെട്ട പാർട്ടികൾ വ്യക്തമായും മുന്നോട്ടുപോയി. നിങ്ങളും മുന്നോട്ട് പോകണം.. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.. നിങ്ങളുടെ കുടുംബങ്ങളിലും.. നിങ്ങളും നീങ്ങുക..’, സാമന്ത റിപ്പോർട്ട് ഷെയർ ചെയ്തുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.