February 26, 2024

‘തൂവെള്ള സാരിയിൽ അഴക് റാണിയായി സാമന്ത, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘വിണ്ണൈതാണ്ടി വരുവായ’യുടെ തെലുങ്ക് പതിപ്പിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരസുന്ദരിയാണ് നടി സാമന്ത രൂത്ത് പ്രഭു. തമിഴിൽ തൃഷ നായികയായപ്പോൾ തെലുങ്കിൽ സാമന്തയാണ് ആ റോളിൽ അഭിനയിച്ചത്. അതിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച സാമന്ത അറിയപ്പെടുന്ന തെന്നിന്ത്യൻ താരസുന്ദരിയായി മാറി.

13 വർഷമായി സിനിമയിൽ അഭിനയിക്കുന്ന ഒരാളാണ് സാമന്ത. ആദ്യ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച നാഗചൈതന്യ തന്നെ ജീവിതപങ്കാളിയായി സാമന്ത തിരഞ്ഞെടുത്തിരുന്നു. പക്ഷേ ആരാധകരെയും സിനിമ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് സാമന്ത, നാഗ ചൈതന്യ ജോഡി വേർപിരിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാമന്ത തനിക്ക് ‘ഡെർമറ്റോമയോസിറ്റിസ്’ എന്ന രോഗമുണ്ടെന്ന് ആരാധകരുമായി പങ്കുവച്ചത്.

ആരാധകരെ ഏറെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നു അത്. യശോദയായിരുന്നു സാമന്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളികൾ ഉൾപ്പടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ശാകുന്തളം’ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതുല്യമായ ആ പ്രണയ കാവ്യം സിനിമയാകുമ്പോൾ അത് ഒട്ടും മോശമാകില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സാമന്ത പങ്കെടുത്തിരുന്നു. ട്രെയിലർ ലോഞ്ചിന്റെ സമയത്ത് പൊട്ടിക്കരയുന്ന സാമന്തയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഔട്ട്.ഫിറ്റിലുള്ള ഫോട്ടോസ് സാമന്ത പങ്കുവച്ചിരിക്കുകയാണ്. പല്ലവി സിംഗിന്റെ സ്റ്റൈലിങ്ങിൽ ദേവനാഗരിയുടെ തൂവെള്ള നിറത്തിലെ സാരിയിലെ സാമന്തയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് നന്ദി വർധനയാണ്.