‘ഗോൾഡ് ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിൽ റെബ ജോൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിൽ നിവിൻ പൊളിയുടെ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബ മോണിക്ക ജോൺ. അതിൽ നായികയായിരുന്നെങ്കിലും വളരെ കുറച്ച് സീനുകളിൽ മാത്രമാണ് റെബ അഭിനയിച്ചിരുന്നത്. പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും റെബ നായികയായി തിളങ്ങുകയും ചെയ്തു.

അതിന് ശേഷം തമിഴിലും ഒരു സിനിമയിൽ നായികയായി റെബ അഭിനയിച്ചു. ജാർഗണ്ടി എന്ന തമിഴ് സിനിമയിൽ ജയയുടെ നായികയായി അഭിനയിച്ചായിരുന്നു അവിടെത്തെ അരങ്ങേറ്റം. ദളപതി വിജയുടെ ബിഗിൽ എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിലാണ് പിന്നീട് റെബ അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിൽ വലിയ ഒരു വഴിത്തിരിവായി മാറുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.

ഫോറൻസിക് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ റെബ, കഴിഞ്ഞ വർഷം വിവാഹിതയാവുകയും ചെയ്തിരുന്നു. ഏറെ വർഷത്തോളം പരിചയമുള്ള സുഹൃത്തിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന ഒരാളാണ് റെബ. ഇന്നലെ വരെ എന്ന സിനിമയിലാണ് അവസാനമായി റെബ അഭിനയിച്ചത്. രജനി എന്ന സിനിമയാണ് ഇനി വരാനുള്ളത്.

അതെ സമയം ഭർത്താവിന് ഒപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ ഇൻഡോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ചിത്രങ്ങളാണ് റെബ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ ഗോൾഡ് നിറത്തിലെ ഗ്ലാമറസ് ഔട്ട് ഫിറ്റിലുളള റെബയുടെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തൊരു ഹോട്ടാണ് റെബയെ ചിത്രങ്ങളിൽ കാണാൻ എന്ന് ആരാധകർ പറയുന്നു.