‘യാ മോനെ!! ആരാധകരെ അമ്പരിപ്പിച്ച് ബീച്ച് ഡ്രെസ്സിൽ ഫോട്ടോഷൂട്ടുമായി സമാന്ത..’ – വീഡിയോ വൈറൽ

വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് പതിപ്പായ ‘യെ മായ ചെസവേ’യിലൂടെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി സമാന്ത റൂത്ത് പ്രഭു. ഒരേ സമയം ഇരു ഭാഷകളിലും ഷൂട്ട് ചെയ്ത ചിത്രമായിരുന്നു അത്. തെലുങ്കിൽ നാഗ ചൈതന്യയും സമാന്തയും തമിഴിൽ ചിമ്പും തൃഷയുമാണ് അഭിനയിച്ചത്. രണ്ട് സിനിമകളും അതാതു ഭാഷയിൽ വലിയ വിജയം നേടിയിരുന്നു.

അതിന് ശേഷം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു സമാന്ത. സമാന്ത തെലുങ്കിന് പുറമേ തമിഴിൽ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലും നായകനാക്കിയ ഒരാളാണ് താരം. പക്ഷേ ഇരുവരും ഈ കഴിഞ്ഞ വർഷം വിവാഹ ബന്ധം വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തു. തെലുങ്ക് ആരാധകരെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു.

ഇരുവരും വീണ്ടും സിനിമയിൽ സജീവമായി തുടരുകയും സമാന്ത അതിന് ശേഷം പുഷ്പായിൽ ഒരു ഐറ്റം ഡാൻസ് ചെയ്യുകയും ചെയ്തിരുന്നു. അത് വലിയ രീതിയിൽ ഹിറ്റാവുകയും ചെയ്തു. ഇനി തമിഴിൽ നയൻതാരയ്ക്കും വിജയ് സേതുപതിക്കും ഒപ്പമുള്ള ചിത്രമാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ളത്. തെലുങ്കിൽ ശാകുന്തളം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലും സമാന്ത ഒരു താരം തന്നെയാണ്. ധാരാളം ഫോട്ടോഷൂട്ടുകളും യാത്രകളുടെ ചിത്രങ്ങളും വീഡിയോസും സമാന്ത പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കോസ്മോ ഇന്ത്യയ്ക്ക് വേണ്ടി സമാന്ത ചെയ്ത ഒരു ബീച്ച് ഡ്രസ്സ് ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഇതിന്റെ തന്നെ ഒരു വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.