തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി സമാന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയുമായുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചപ്പോൾ ഏറെ വേദനയോടെയാണ് ആരാധകർ അത് സ്വീകരിച്ചത്. സമാന്തയുടെ അതിന് ശേഷം രണ്ട് സിനിമകൾ തിയേറ്ററുകളിൽ റിലീസും ചെയ്തിട്ടുണ്ടായിരുന്നു. മാധ്യമങ്ങളിൽ പല വാർത്തകളും അഭ്യുങ്ങളും നിറഞ്ഞിരുന്നു.
അതിനെതിരെ താരം ഒരു തവണ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകരെ സങ്കടത്തിൽ ആഴ്ത്തി ഒരു പോസ്റ്റ് സമാന്ത പങ്കുവച്ചിരിക്കുകയാണ്. കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്ന സമാന്ത കഴിഞ്ഞ ഒരു ആഴ്ച മുമ്പാണ് വീണ്ടും സജീവമായത്. ഈ കഴിഞ്ഞ ദിവസം സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു.
ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് സമാന്തയുടെ പോസ്റ്റ് വന്നത്. ട്രെയിലറിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങിയതെങ്കിലും പിന്നീട് താരം ആ കാര്യം വെളിപ്പെടുത്തി. “യശോദയുടെ ട്രെയിലറിന് നിങ്ങളുടെ പ്രതികരണം മികച്ചതായിരുന്നു.. ഈ സ്നേഹവും ബന്ധവുമാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് അത് നൽകുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ‘മയോസിറ്റിസ്’ എന്ന രോഗമാണെന്ന് കണ്ടെത്തിയിരുന്നു. അത് മാറുമ്പോൾ നിങ്ങളുമായി പങ്കുവെക്കാം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എങ്കിൽ ഇത് ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നു. എല്ലായിപ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നു.
എനിക്ക് ശാരീരികമായും വൈകാരികമായയും നല്ലതും മോശവുമായ ദിനങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ഈ ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നു പോകുന്നു. ഞാൻ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ അതിനെ പറ്റി എനിക്ക് ചിന്തിക്കാൻ സാധിക്കുന്നുള്ളൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും!, സമാന്ത ആശുപത്രയിൽ കിടക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു.