‘കൂട്ടുകാർക്കൊപ്പം ജന്മദിനം അടിച്ചുപൊളിച്ച് പ്രിയ വാര്യർ, 23-ന്റെ നിറവിൽ താരം..’ – വീഡിയോ കാണാം

‘കൂട്ടുകാർക്കൊപ്പം ജന്മദിനം അടിച്ചുപൊളിച്ച് പ്രിയ വാര്യർ, 23-ന്റെ നിറവിൽ താരം..’ – വീഡിയോ കാണാം

സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുക എന്നതാണ് ഓരോ താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് പറയുന്നത്. പലർക്കും ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടാൻ പറ്റുമ്പോൾ ചിലർ അത് സാധിക്കാതെ പോകുന്നു. എങ്കിൽ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് മലയാളികൾക്ക് സുപരിചിതരായി മാറിയ ചില താരങ്ങൾ മലയാള സിനിമയിലുണ്ട്.

പ്രേമം എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിലെ ഒരു നായികയായ അനുപമ പരമേശ്വരൻ പാട്ടിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചിരുന്നു. അതിന് ശേഷം അത്തരത്തിൽ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. പ്രിയ ആദ്യമായി അഭിനയിച്ച ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനം യൂട്യൂബിൽ ഇറങ്ങിയപ്പോൾ ഒറ്റ രാത്രികൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ തരംഗമായി.

ആ പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ രംഗമാണ് അതിന് വഴിയൊരുക്കിയത്. പ്രിയയെ തേടി ബോളിവുഡ് അവസരങ്ങൾ വരെ എത്തി. ഇന്ന് പ്രിയ വാര്യർ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തിരക്കുള്ള നായികയാണ്. ഇപ്പോഴിതാ പ്രിയ വാര്യർ തന്റെ ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കൂട്ടുകാർക്കൊപ്പം ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷിച്ചു താരം.

നടനും ഡാൻസറുമായ റംസാൻ മുഹമ്മദ്, നടി ഗോപിക രമേശ്, ജോർജ് കോര, സർജനോ ഖാലിദ് തുടങ്ങിയ നിരവധി സിനിമ സുഹൃത്തുക്കളാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ പ്രശസ്ത ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഏറ്റവും ബെസ്റ്റ് ബർത്ത് ഡേ എന്നാണ് പ്രിയ വാര്യർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്.

CATEGORIES
TAGS