December 4, 2023

‘പച്ച ടി-ഷർട്ടിൽ പൊളപ്പൻ ലുക്കിൽ സാധിക വേണുഗോപാൽ, ഹോട്ടായല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമായി അഭിനയിക്കുന്ന താരങ്ങൾ മലയാളത്തിൽ ധാരാളമുണ്ട്. പട്ടുസാരി എന്ന മഴവിൽ മനോരമയിലെ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാധിക വേണുഗോപാൽ. കലാഭവൻ മണിയുടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് വന്ന സാധിക ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ ചെയ്തു.

ഈ അടുത്തിടെ ഇറങ്ങിയ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ജോഷിയുടെ ചിത്രമായ പാപ്പനിലും സാധിക വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം സാധിക അഭിനയിച്ചതിൽ ഏറ്റവും മികച്ച റോളുകൂടിയാണ് പാപ്പനിൽ ലഭിച്ചത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചുവരവ് ആയിട്ടാണ് പ്രേക്ഷകർ ഈ ചിത്രത്തെ കണക്കാക്കുന്നത്.

സാധികയ്ക്കും സിനിമ വലിയയൊരു വഴിത്തിരിവായി മാറുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പാപ്പൻ ഇറങ്ങിയതോടെ സാധിക സോഷ്യൽ മീഡിയയിൽ കുറച്ചുകൂടി സജീവമായി നിൽക്കുന്നുണ്ട്. പാപ്പന്റെ പ്രൊമോഷന്റെ ഭാഗമായി സാധിക ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. കോൺസ്റ്റബിൾ ഗിരിജ എന്ന കഥാപാത്രത്തെയാണ് സാധിക പാപ്പനിൽ അവതരിപ്പിച്ചിരുന്നത്.

പച്ച ടി-ഷർട്ടിലും നീല പാന്റ്സിലും സാധികയുടെ ഒരു ഹോട്ട് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വെഡ് ബെൽ എന്ന കമ്പനിക്ക് വേണ്ടി കൂടിയാണ് സാധിക ഇത് ചെയ്തിരിക്കുന്നത്. ശ്രീരാജ് കൃഷ്ണനാണ് സാധികയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ഫോട്ടോ ഷൂട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.