‘നിന്നെ പോലെ ക്യൂട്ടായ ഒരാളെ കണ്ടിട്ടില്ലെന്ന് റോബിൻ, ഒപ്പമുള്ള ആളെ മനസ്സിലായോ..’ – ദിൽഷയെ മറന്നോ എന്ന് ആരാധകർ

മലയാള ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പ്രോഗ്രാമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ്. നാലാമത്തെ സീസൺ ഒരു മാസം മുമ്പാണ് അവസാനിച്ചത്. മലയാളികൾ ഏറെ ആകാംഷയോടെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ കഴിഞ്ഞ സീസണിൽ വിജയിയായത് നർത്തകിയായ ദിൽഷ പ്രസന്നൻ ആയിരുന്നു. ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു അന്ന് ദിൽഷ.

നേരത്തെ പുറത്തായ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഫാൻസിന്റെ സഹായത്തോടെയാണ് ദിൽഷ വിജയിച്ചതെന്നായിരുന്നു അഭിപ്രായം. ആ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞതിന് പിന്നാലെയാണ് ദിൽഷയും റോബിനും തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്. റോബിന്റെ ആരാധകർ ദിൽഷയ്ക്ക് എതിരെ വളരെ മോശമായ മെസ്സേജുകളും കമന്റുകളുമൊക്കെ ഇട്ടത് വലിയ രീതിയിലുള്ള വാർത്തയായിരുന്നു.

ദിൽഷ റോബിനെ വിവാഹം ചെയ്യണമെന്നൊക്കെ പറഞ്ഞാണ് അന്ന് കമന്റുകൾ വന്നിരുന്നത്. ദിൽഷ ബിഗ് ബോസിൽ നിൽക്കുന്ന സമയത്ത് തന്നെ സുഹൃത്തായി തുടരാനാണ് താൽപര്യമെന്ന് പറഞ്ഞിരുന്നു. എന്തായാലും ദിൽഷയും റോബിനും ഇപ്പോൾ സുഹൃത്തുക്കളായിട്ടാണ് ആ വിവാദങ്ങൾക്ക് ശേഷം തുടരുന്നത്. അതിന് ശേഷം റോബിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള സംഭവങ്ങളൊക്കെ ഏറെ ശ്രദ്ധനേടാറുണ്ട്. റോബിൻ മറ്റൊരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.

ഫാഷൻ ഡിസൈനറായ ആരതി പൊടിയാണ് ഒപ്പമുള്ള പെൺകുട്ടി. പൊടിസ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഉടമയാണ് ആരതി. ആരതിക്ക് ഒപ്പമുള്ള ഒരു വീഡിയോയിൽ റോബിൻ എഴുതിയ ക്യാപ്ഷനാണ് ആരാധകരുടെ മനസ്സിൽ പുതിയ ചിന്തകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. “ഏറ്റവും ക്യൂട്ട് ആയിട്ടുള്ളത്.. നിന്നെ പോലെ ക്യൂട്ട് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല..” എന്നാണ് ക്യാപ്ഷൻ ഇട്ടത്. ദിൽഷയെ മറന്നോ, ഇതെങ്കിലും സെറ്റാവുമോ എന്നൊക്കെ കമന്റുകളും വരുന്നുണ്ട്.