സീരിയലുകളിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഒരേ പോലെ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ഇതിനോടകം ചെയ്ത കഴിഞ്ഞിട്ടുള്ള സാധിക കലാഭവൻ മണിയുടെ നായികയായി അഭിനയിച്ചാണ് കരിയറിന്റെ തുടക്കത്തിൽ മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.
എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലാണ് സാധിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. തുടക്കത്തിൽ സിനിമയിൽ വലിയ റോളുകൾ ചെയ്യാൻ സാധികയ്ക്ക് സാധിച്ചിരുന്നില്ല. അപ്പോഴാണ് ടെലിവിഷൻ രംഗത്തേക്ക് സാധിക വരുന്നത്. പട്ടുസാരി എന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തിയതോടെ സാധികയുടെ കരിയർ തന്നെ മാറിമറിഞ്ഞു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറി കഴിഞ്ഞിരുന്നു. ആ സീരിയലിന് ശേഷമാണ് സാധികയ്ക്ക് സിനിമയിലും കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങിയത്. ഈ വർഷം ഇറങ്ങിയ ആറാട്ട്, പാപ്പൻ തുടങ്ങിയ സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. പാപ്പനിൽ ഒരു പൊലീസ് കാരിയുടെ റോളിലാണ് സാധിക അഭിനയിച്ചത്. ടെലിവിഷൻ ഷോകളിൽ അവതാരക കൂടിയാണ് സാധിക.
ഇതെല്ലാം കൂടാതെ മോഡലിംഗ് രംഗത്തും സാധിക സജീവമാണ്. നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടി സാധിക ചെയ്തൊരു കലക്കൻ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. വേമ്പനാട് കായലിന്റെ നടുവിൽ നിന്നുമാണ് സാധികയുടെ ഈ ഗ്ലാമറസ് ഷൂട്ട്. റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.കായക് ബോട്ടിന് മുകളിൽ നിന്നുമാണ് സാധികയുടെ സാഹസികമായ ഫോട്ടോഷൂട്ട്. സുഹൃത്ത് വൈഗയുടെ കോസ്റ്റിയുമാണ് സാധിക ധരിച്ചിരിക്കുന്നത്.