‘സ്വിം സ്യുട്ടിൽ പൊളിപ്പൻ ലുക്കിൽ നടി സാധിക വേണുഗോപാൽ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ-സീരിയൽ രംഗത്ത് ഒരേപോലെ പ്രവർത്തിക്കുന്ന താരങ്ങൾ മലയാളത്തിലുണ്ട്. അങ്ങനെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സാധിക വേണുഗോപാൽ. പട്ടുസാരി എന്ന മഴവിൽ മനോരമയിലെ പരമ്പരയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് സാധിക. അത് കഴിഞ്ഞ് സിനിമകളിലും സീരിയലുകളിലുമായി സാധിക മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിന്നു.

സാധികയുടെ അച്ഛൻ വേണുഗോപാൽ സംവിധായകനാണ്. അമ്മ രേണുക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കലാകുടുംബത്തിൽ നിന്ന് വന്നയൊരാളാണ് സാധിക. അതെ കാരണത്താൽ എന്ന ഷോർട്ട് ഫിലിമിലൂടെ ഒരുപാട് പുരസ്കാരങ്ങൾ സാധികയെ തേടിയെത്തിയിരുന്നു. അതിന് ശേഷമാണ് സാധിക കുറച്ചുകൂടി സിനിമയിൽ സജീവമായി നിൽക്കാൻ തുടങ്ങിയത്.

അഭിനയത്തോടൊപ്പം തന്നെ അവതാരകയായും സാധിക മലയാളി മനസ്സുകളിൽ സ്ഥാനം നേടിയിരുന്നു. ചില കുക്കറി ഷോകളുടെ അവതാരകയായി സാധിക ഇപ്പോഴും ടെലിവിഷൻ ഷോകളിൽ സജീവമാണ്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ആണ് സാധികയുടെ ആദ്യ സിനിമ. സാധിക ആദ്യമായി നായികയായി അഭിനയിക്കുന്നത് കലാഭവൻ മണിയുടെ എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയിലുമാണ്.

സമൂഹ മാധ്യമങ്ങളിൽ സാധികയെ പോലെ സജീവമായ മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ സ്വിം സ്യുട്ടിൽ ഒരു ബോട്ടിൽ ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സാധിക. സുഹൃത്തായ വൈഗയ്ക്ക് ഒപ്പം മാലിദ്വീപിൽ പോയപ്പോഴുള്ള സമയത്തെ ചിത്രങ്ങളാണ് സാധിക പോസ്റ്റ് ചെയ്തത്. മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് സാധിക.