സിനിമകളിലും സീരിയലുകളിലും ഒരേ പോലെ അഭിനയിച്ച് ധാരാളം മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ഒരു നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന മഴവിൽ മനോരമയിലെ പരമ്പരയിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടിയ സാധിക പിന്നീട് സിനിമകളിലും ധാരാളമായി അഭിനയിച്ചു. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലാണ് സാധിക ആദ്യമായി അഭിനയിക്കുന്നത്.
പട്ടുസാരിയാണ് കരിയർ മാറ്റിമറിച്ചത്. വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയായി തിളങ്ങുകയും ഒക്കെ സാധിക ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് സാധിക. ഇത് കൂടാതെ സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ സാധിക സജീവമായി അഭിനയിക്കുന്നു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സാരിയിൽ സാധികയെ പോലെ ഹോട്ടായി കാണപ്പെടുന്ന ഒരു നടി വേറെയുണ്ടോ എന്ന് പോലും ആരാധകർ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത്തരം കമന്റുകളും സാധികയുടെ പോസ്റ്റിന് താഴെ വരാറുണ്ട്. സാധികയുടെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
പക്ഷേ ഈ തവണ കേരളത്തിൽ അല്ല, ദുബൈയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുപ്പ് സാരിയിൽ വെണ്ണക്കല്ല് ശിൽപം പോലെയാണ് സാധികയെ കാണാൻ സാധിക്കുന്നത്. പിക്സിലാർട്ട് മീഡിയ സൊല്യൂഷൻ വേണ്ടി അഫ്നാദ് മാസ്കാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മറിയം ഡിസൈൻസ് ആണ് ഔട്ട് ഫിറ്റ്. എന്തൊരു ഹോട്ടാണെന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്.