‘ദിസ് ഈസ് റാങ്! മോഹൻലാലിനെ കുറിച്ച് മോശമായി സംസാരിച്ചു..’ – ആറാട്ട് അണ്ണനെ കൊണ്ട് മാപ്പ് പറയിപ്പിച്ച്‌ ബാല

ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഒരാളാണ് സന്തോഷ് വർക്കി. ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് അറിയപ്പെടുന്നത്. ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി എന്തും പറയുന്ന ഒരാളായി പിന്നീട് സന്തോഷ് മാറിയിരുന്നു. പല നടിമാരെയും ഇഷ്ടമാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സന്തോഷ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പല സിനിമ താരങ്ങളെയും കുറിച്ച് മോശമായി സന്തോഷ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ ബാല സന്തോഷ് വർക്കിയെ കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യത്തിന് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ്.

വീട്ടിൽ വിളിച്ചുവരുത്തി, മാപ്പ് പറയുന്ന വീഡിയോ ബാല എടുത്തു അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സന്തോഷ് മോഹൻലാലിനെ കുറിച്ചും മോശമായ കാര്യങ്ങൾ പറഞ്ഞതിനാണ് മാപ്പ് പറയിപ്പിച്ചത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ അറിയാത്ത കാര്യങ്ങളെ കുറിച്ച് മേലാൽ സംസാരിക്കരുതെന്നും ബാല സന്തോഷിന് താക്കീത് നൽകുകയും ചെയ്തു. ‘ഇത് ചോദിക്കേണ്ടത് എന്റെ കടമയാണ്. സന്തോഷ്.. ഒരു നടനെ കുറിച്ച് സംസാരിക്കാം, അയാളുടെ പടത്തെ കുറിച്ച് സംസാരിക്കാം.

അയാളുടെ പേർസണൽ ലൈഫിനെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഞാൻ ഓപ്പണായിട്ട് പറയാം, ലാലേട്ടനെ കുറിച്ച് നിങ്ങൾ ഒരു കാര്യം സംസാരിച്ചു. തെറ്റാണോ അല്ലിയോ?(തെറ്റാണെന്ന് സന്തോഷ് മറുപടി പറഞ്ഞു) നിങ്ങൾ എന്തെങ്കിലും കാര്യം നേരിട്ട് കണ്ടിട്ടുണ്ടോ? ഞാൻ അന്നേ പറഞ്ഞു ലാലേട്ടന്റെ ഫാൻസ്‌ പ്രതികരിക്കുമെന്ന്.. ഞാനുമൊരു ഫാനാണ്. മാപ്പ് പറയൂ.. അവരുടെ വൈഫിനോടാണ് ആദ്യം നീ മാപ്പ് പറയേണ്ടത്! ഇതിനെക്കാളും മോശമായ ഒരു കാര്യം നിങ്ങൾ ചെയ്തു. ബോഡി ഷെമിങ്! നിങ്ങൾ ഒരു നടിയെ കുറിച്ച് ബോഡി ഷെമിങ് നടത്തിയോ ഇല്ലയോ?

നമ്മുടെ വീട്ടിലുള്ള ഒരാളെ കുറിച്ച് സംസാരിച്ചാൽ നീ വെറുതെ ഇരിക്കുമോ? ദാറ്റ് ഈസ് റോങ്ങ്! തിയേറ്ററിൽ വച്ച് അടി കിട്ടിയില്ലേ! ഒരു സിനിമ കണ്ടിട്ട് ഒരു പ്രേക്ഷകന് എന്തും പറയാം.. പക്ഷെ ഒരു നടനെയോ നടിയെയോ ശരീരത്തെ കുറിച്ചോ പഴ്സണൽ കാര്യങ്ങളെ കുറിച്ചോ സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ല.നിങ്ങൾ വൈറലായ ഒരാളല്ലേ? കുട്ടികൾ നിങ്ങളുടെ വീഡിയോ കാണില്ലേ? നിങ്ങളുടെ അമ്മ കാണില്ലേ? ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരാളാണെന്ന് വിചാരിക്കുമോ? അവരുടെ മനസ്സ് കഷ്ടമാവില്ലേ. മാപ്പ് പറയൂ..”, ബാല ആവശ്യപ്പെട്ടു. സന്തോഷ് പിന്നീട് എല്ലാവരോടും മാപ്പ് പറയുകയും ചെയ്തു.