‘സീസൺ വണിൽ സാബുമോൻ പുലി ആയിരുന്നു, ഇപ്പോൾ വെറും എലിയായി പോയ അവസ്ഥ..’ – പ്രതികരിച്ച് പ്രേക്ഷകർ

ബിഗ് ബോസിന്റെ ആറാം സീസൺ 50 എപ്പിസോഡുകൾ കഴിഞ്ഞ് വിജയമകരമായി മുന്നോട്ട് പോവുകയാണ്. ഈ ആഴ്ചയിൽ മുൻ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികൾ അതിഥികളായി എത്തുന്ന വാരമാണ്. ആദ്യം എത്തിയത് ആദ്യ സീസണിലെ വിജയിയായ സാബുമോൻ ആണ്. ഹോട്ടൽ ടാസ്കിൽ സാബുമോൻ അതിഥിയായിട്ടാണ് എത്തിയിരിക്കുന്നത്. അതിഥിക്ക് യാതൊരു കുറവും വരുത്താതെ നോക്കേണ്ടതാണ് മത്സരാർത്ഥികളുടെ കടമ.

അതിഥി എന്ത് പറയുന്നോ അത് ചെയ്യേണ്ടി വരും അതുപോലെ ടാസ്ക് പൂർണമായും വിജയകരമാക്കിയാൽ അതിഥിയിൽ നിന്ന് കോയിനും ലഭിക്കും. സാബുമോൻ എത്തിയതോടെ സീസൺ കുറച്ചുകൂടി ആവേശത്തിൽ ആകുമെന്നാണ് പ്രേക്ഷകർ വിചാരിച്ചത്. എന്നാൽ വേണ്ടത്ര ഓളമുണ്ടാക്കിയിട്ടില്ല ഇതുവരെ. ആദ്യ ദിവസം ഒരു പ്രാങ്ക് തയാറാക്കിയെങ്കിലും അത് യാതൊരു എന്റെർറ്റൈന്മെന്റും ഇല്ലാതെയായി പോയെന്ന് പ്രേക്ഷകർ പറയുന്നു.

നോറയ്ക്ക് വച്ച പ്രാങ്ക് ഋഷി വന്ന് ഏറ്റുപിടിച്ചതോടെ സംഭവം സാബുമോന്റെ കൈയിൽ നിന്ന് പോയി. രണ്ടാം ദിവസം മറ്റൊരു അതിഥി എത്തുന്നുണ്ട്. ആദ്യ സീസണിലെ തന്നെ മത്സരാർത്ഥിയായ നടി ശ്വേതാ മേനോനാണ് എത്തുന്നത്. ശ്വേത വരുന്നത് തന്നെ വരവ് അറിയിച്ചുകൊണ്ടാണ്. സാബുമോനെക്കാൾ ഇമ്പാക്ട് ശ്വേതാ ഉണ്ടാക്കുമെന്നാണ് തോന്നുന്നത് പ്രേക്ഷകർ പ്രോമോ കണ്ടിട്ട് പറഞ്ഞു കഴിഞ്ഞു.

എന്തായാലും ആദ്യ സീസണിൽ പുലിയായി സാബുമോൻ ഈ സീസണിൽ അതിഥിയായി വന്ന് എലിയായ അവസ്ഥ ആണെന്ന് പ്രേക്ഷകരുടെ വിലയിരുത്തൽ. വരും ദിവസത്തിൽ അതിൽ മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആ പഴയ സാബുമോൻ ആയാൽ എപ്പിസോഡ് അങ്ങോട്ട് കൊഴുക്കുമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. ശ്വേതയും സാബുമോനും അല്ലാതെ വേറെ ആരെങ്കിലും അതിഥിയായി എത്തുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.