‘കുളിസീൻ എന്നും റൊമാന്റിക് അല്ലെ!! കുളക്കടവിൽ ഷൂട്ടുമായി നടി റോഷ്ന ആൻ റോയ്..’ – വീഡിയോ വൈറൽ

പല മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയിട്ടുള്ള ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. തങ്ങൾ ജോലി ചെയ്തുകൊണ്ടിരുന്ന മേഖലയിൽ നിന്ന് വളരെ യാദർശ്ചികമായി സിനിമയിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. സിനിമ മേഖലയിൽ നിന്ന് അഭിനയമല്ലാതെ മറ്റൊരു ജോലിയിൽ കഴിവ് തെളിയിച്ച് സിനിമയിലേക്ക് എത്തിയിട്ടുള്ളവരും മലയാള സിനിമയിലുണ്ട്.

അത്തരത്തിൽ ഒരാളാണ് നടി റോഷ്ന ആൻ റോയ്. സിനിമയിലും ഷൂട്ടിങ്ങുകളിലും വിവാഹത്തിനുമെല്ലാം മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച ശേഷം അഭിനയ രംഗത്തേക്ക് എത്തിയ ഒരാളാണ് റോഷ്ന. തമിഴ് നടൻ വിജയ് സേതുപതിയുടെ മേക്കപ്പ് ആർട്ടിസ്റ്റായി പോലും റോഷ്ന പ്രവർത്തിച്ചിട്ടുണ്ട്. റോഷ്നയെ പോലെ മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത് ഇത്രയും പ്രശസ്തയായ മലയാളത്തിൽ മറ്റൊരാളുണ്ടോ എന്നതും സംശയമാണ്.

ഇത് കൂടാതെ അങ്കമാലി ഡയറീസിലൂടെ പ്രിയങ്കരനായി മാറിയ കിച്ചു ടെല്ലുസുമായി താരം ഈ കഴിഞ്ഞ വർഷം വിവാഹിതയാവുകയും ചെയ്തിരുന്നു. മോഡലായും ഡബ് സ്മാഷ് ചെയ്ത വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന കാര്യത്തിലും റോഷ്ന സജീവമായിട്ടുള്ള ഒരാളാണ്. ഒരു അടാർ ലവ് എന്ന ചിത്രത്തിലെ സ്നേഹ മിസ് എന്ന കഥാപാത്രമായി തിളങ്ങിയ റോഷ്ന അഭിനയത്തിലും കഴിവ് തെളിയിച്ചു.

ഇപ്പോഴിതാ ഒരു കുളക്കടവിൽ നിന്നുള്ള ഒരു മനോഹരമായ ഷൂട്ടിന്റെ ദൃശ്യങ്ങൾ റോഷ്ന തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ പ്രണവ് സി സുഭാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. മിന്നലേ എന്ന സിനിമയിലെ വസീഗര എന്ന പാട്ട് വീഡിയോടൊപ്പം റോഷ്ന ചേർത്തിട്ടുമുണ്ട്. ഇരുവറിലെ പ്രകാശ് പറയുന്ന ഡയലോഗ് തമിഴിലും അതോടൊപ്പം ‘കുളിസീൻ എന്നും റൊമാന്റിക് അല്ലെ’ എന്ന് ക്യാപ്ഷനിൽ റോഷ്ന എഴുതി.