‘ഗോൾ പോസ്റ്റിനുള്ളിൽ ഏഴഴകുമായി നടി പ്രിയ വാര്യർ, അമ്പോ ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

വിങ്ക് ഗേൾ എന്നറിയപ്പെടുന്ന താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന ചിത്രമാണ് പ്രിയയ്ക്ക് ഒരു പേര് നേടി കൊടുക്കാൻ കാരണമായത്. ആ സിനിമയിലെ ഒരു പാട്ട് യൂട്യൂബിൽ റിലീസ് ചെയ്യുകയും മണിക്കൂറുകൾക്കുള്ളിൽ അത് വൈറലാവുകയും പ്രിയയെ പ്രശസ്തിയുടെ കൊടുമുടിയിൽ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നു.

യൂട്യൂബിൽ പ്രിയ വാര്യരുടെ കണ്ണിറുക്കലുള്ള ഗാനത്തിന് ഏകദേശം 10 കോടിയിൽ അധികം വ്യൂസ് ആണുള്ളത്. സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ വലിയ പരാജയം ആയിരുന്നെങ്കിലും പ്രിയ വാര്യർക്ക് ആ ചിത്രം കൊണ്ട് ഒരുപാട് ഗുണമുണ്ടായി. ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് വേഗത്തിൽ ഫോളോവേഴ്സ് കൂടിയ പ്രിയയ്ക്ക് ഏകദേശം ഏഴ് മില്യൺ ആരാധകരാണ് ഇപ്പോഴുള്ളത്.

ഹിന്ദിയിൽ അഭിനയിക്കാൻ വരെ അവസരം ലഭിച്ചു പ്രിയ വാര്യർക്ക്. ഇത് കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ രണ്ട് സിനിമകൾ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസം നർത്തകനായ റംസാൻ മുഹമ്മദിന് ഒപ്പം ഒരു കലക്കൻ ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ലക്ഷകണക്കിന് കാഴ്ചക്കാരായിരുന്നു വീഡിയോയ്ക്ക് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ പ്രിയയുടെ മറ്റൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഫുട്ബോൾ മൈതാനത്തെ ഗോൾ പോസ്റ്റിനുള്ളിൽ ഒരു കിടിലോകിടിലം ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിയ വാര്യർ. ഭരത് റവയിൽ എടുത്ത ചിത്രങ്ങളിൽ പ്രിയ കാണാൻ നല്ല ഭംഗിയുണ്ടെന്നും ആരാധകർ പറയുന്നു. ഹെന്ന അക്തറാണ് സ്റ്റൈലിംഗ് ചെയ്തത്. സൃഷ്ടി ഷെട്ടിയാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തത്. വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രമാണ് പ്രിയയുടെ ഇനി ഇറങ്ങാനുള്ളത്.