സിനിമയിൽ അഭിനേതാക്കളെ പോലെ മറ്റുമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ളവർ ധാരാളം പേരുണ്ട്. അഭിനയത്തോടൊപ്പം തന്നെ സിനിമയിൽ തന്നെ മറ്റു ജോലികൾ കൂടി ചെയ്യുന്നവർ മലയാള സിനിമയിൽ വളരെ കുറവാണ്. ചിലർ നിർമ്മാതാക്കളായും സംവിധായകരും പാട്ടുകാരായുമെല്ലാം അഭിനയത്തിന് ഒപ്പം തന്നെ കൊണ്ടുപോകുമ്പോൾ, ഇതല്ലാതെയുള്ള ജോലികൾ ചെയ്യുന്നവർ കുറവാണ്.
അത്തരത്തിൽ സിനിമയിൽ അഭിനയത്തോടൊപ്പം തന്നെ മേക്കപ്പ് ആർട്ടിസ്റ്റായും ജോലി ചെയ്യുന്ന ഒരു താരമാണ് നടി റോഷ്ന ആൻ റോയ്. വർണ്യത്തിൽ ആശങ്ക എന്ന സിനിമയിലൂടെയാണ് റോഷ്ന മലയാളികൾക്ക് ആദ്യമായി സുപരിചിതയാകുന്നത്. അതിന് ശേഷം ഒമർ ലുലുവിന്റെ സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു അടാർ ലവ് എന്ന സിനിമയിൽ അഭിനയിക്കുകയും അത് ശ്രദ്ധനേടുകയും ചെയ്തു.
അതിൽ സ്നേഹ മിസ് എന്ന കഥാപാത്രത്തെയാണ് റോഷ്ന അവതരിപ്പിച്ചത്. സിനിമ കണ്ട മലയാളികൾ ആ കഥാപാത്രത്തെ മറന്നിട്ടുണ്ടാവില്ല. അത് കഴിഞ്ഞ് മാസ്ക്, സുല്ല് തുടങ്ങിയ മലയാള സിനിമകളിൽ കൂടി റോഷ്ന അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷൻ ഷോകളിലും മോഡലിംഗ് ഷൂട്ടുകളിലും മേക്കപ്പ് ആർട്ടിസ്റ്റായ നിൽക്കുന്ന ഒരാളാണ് റോഷ്ന. വിജയ് സേതുപതിക്ക് കേരളത്തിൽ വരുമ്പോൾ റോഷ്നയാണ് മേക്കപ്പ് ചെയ്തത്.
View this post on Instagram
അങ്കമാലി ഡയറീസിലൂടെ സുപരിചിതനായ കിച്ചു ടെല്ലസ് ആണ് താരത്തിന്റെ ഭർത്താവ്. റോഷ്ന മോഡലിംഗ് ഒക്കെ ചെയ്യുന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ വയനാടുള്ള ഒരു റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വച്ചെടുത്ത റീൽസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. പൂളിലേക്ക് വീഴുന്ന ഒരു വീഡിയോയാണ് ഇത്. സംഭവം വെറൈറ്റി ആയിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.