‘മിനി സ്കർട്ടിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അന്ന ബെൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ മേഖലയിൽ ഇന്നത്തെ തലമുറയിലെ മികച്ച നടിമാരിൽ ഒരാളാണ് അന്ന ബെൻ. മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റിസ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച ഒരാളാണ് അന്ന ബെൻ. അന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയിട്ടുള്ള ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ്.

അച്ഛന്റെ പേര് പറഞ്ഞുകൊണ്ട് സിനിമയിലേക്ക് എത്തിയ ഒരാളല്ല അന്ന. കുമ്പളങ്ങി നൈറ്റിസിൽ അഭിനയിക്കാൻ വേണ്ടി അതിന്റെ ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് അന്ന. അഭിനയിച്ചു തുടങ്ങിയ തൊട്ടടുത്ത വർഷത്തിൽ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ അന്ന അതിന്റെ അടുത്ത വർഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു.

കപ്പേള, ഹെലൻ എന്ന സിനിമകളിൽ പ്രകടനങ്ങൾക്ക് ആണ് അന്നയെ തേടി രണ്ട് തവണ സംസ്ഥാന പുരസ്കാരങ്ങൾ എത്തിയത്. സാറാസ്, നാരദൻ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് അഭിനയിക്കുന്ന കാപ്പയാണ് അന്നയുടെ അടുത്ത സിനിമ. ഇത് കൂടാതെ വേറെയും രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വൈറ്റ് ഷാഡോസ് ഫിലിംസ് എന്ന ഫോട്ടോഗ്രാഫി കമ്പനി എടുത്ത അന്നയുടെ പുതിയ ഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മിനി സ്കർട്ട് ധരിച്ചുള്ള അന്നയുടെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്ക് ഫോട്ടോസ് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. സൂസന്നയാണ് അന്നയുടെ ഈ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇംഗ്ലീഷ് നടിയുടെ ലുക്കുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.