ടെലിവിഷൻ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതനായ താരമാണ് റോൻസൺ വിൻസെന്റ്. മിന്നുകെട്ട് എന്ന സീരിയലിലാണ് റോൻസൺ ആദ്യം അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത് ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലൂടെയാണ്. ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തെയാണ് റോൻസൺ അവതരിപ്പിച്ചത്. പിന്നീട് വേറെയും നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി സിനിമയിലൊക്കെ അഭിനയിച്ചിട്ടുള്ള നീരജയാണ് റോൻസന്റെ ഭാര്യ. നീരജ് ഡോക്ടറാണ്. ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോൻസൺ. ഇരുവരും ഒരുമിച്ച് ഫ്ലൈറ്റ് യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു അനുഭവം റോൻസൺ വീഡിയോയിൽ പറയുന്നുണ്ട്. യാത്രയ്ക്കിടെ ഒരു സഹയാത്രികൻ ആരോഗ്യ നില മോശമായിരുന്നു.
ആ സമയത്ത് ഡോക്ടറായ തന്റെ ഭാര്യയാണ് രോഗിയെ രക്ഷിച്ചതെന്ന് വീഡിയോയിൽ റോൻസൺ പറയുന്നുമുണ്ട്, നീരജയെ ഈ കാര്യങ്ങൾ ചെയ്യുന്നതും കാണാം. തന്റെ ഭാര്യയായതിൽ ഒരുപാട് അഭിമാനമുണ്ടെന്നും ജൂലൈ ഒന്ന് ഡോക്ടർസ് ഡേ ആണെന്നും ജൂലൈ രണ്ടാം തീയതി ഭാര്യയുടെ ജന്മദിനം ആണെന്നും റോൻസൺ പറയുകയുണ്ടായി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകൾ ഇട്ടത്.
View this post on Instagram
നീരജയ്ക്ക് ജന്മദിനം ആശംസിച്ചും ഫ്ലൈറ്റിലെ പ്രവർത്തിയെ അഭിനന്ദിച്ചും ഒരുപാട് പേർ കമന്റുകൾ ഇട്ടിട്ടുണ്ട്. ബാലതാരമായി ഒരു സമയത്ത് ഏറെ തിരക്കുള്ള നീരജ പിന്നീട് പഠനത്തിൽ ശ്രദ്ധകൊടുക്കാൻ വേണ്ടി അഭിനയം നിർത്തുകയായിരുന്നു. റോൻസൺ ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു. 91 ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷകർ ഇഷ്ടം നേടിയിട്ടുള്ള ആളാണ് റോൻസൺ.