മലയാളം ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരുപക്ഷേ ഒരു മത്സരാർത്ഥി പുറത്തിറങ്ങിയ ശേഷം ഇത്രത്തോളം ഓളമുണ്ടാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ പിടിച്ചുതള്ളിയതിന് ഷോയിൽ നിന്ന് റോബിനെ പുറത്താക്കുകയായിരുന്നു.
അത് കഴിഞ്ഞ് എയർപോർട്ടിൽ വന്നിറങ്ങിയ റോബിനെ സ്വീകരിക്കാൻ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രങ്ങളൊക്കെ ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ടായിരിക്കും. റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ഫൈനലിൽ ദിൽഷ വിജയിച്ചതെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്തായാലും റോബിനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരമെന്ന് പറയേണ്ടി വരും.
കടകളും സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യാൻ റോബിൻ എത്തുമ്പോഴുള്ള ജനപ്രവാഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വീഡിയോയിൽ കണ്ടിട്ടുണ്ടാവും. പലരും റോബിന്റെ അടുത്ത് വരുന്നതും കെട്ടിപിടിച്ചു കരയുന്നതുമൊക്കെ കണ്ടിട്ടുമുണ്ട്. ഈ അടുത്തിടെ പോലെ അത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. ഇപ്പോഴിതാ റോബിൻ തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്.
ജനപ്രിയ നായകനായ ദിലീപിനെ വീഡിയോ കോളിൽ വിളിക്കുന്ന ഒരു വീഡിയോയാണ് റോബിൻ രാധാകൃഷ്ണൻ പങ്കുവച്ചിരുന്നത്. രണ്ട് ജനപ്രിയന്മാർ ഒറ്റ ഫ്രെമിൽ എന്നാണ് ആരാധകർ വീഡിയോ കണ്ടിട്ട് അഭിപ്രായപ്പെടുന്നത്. വീഡിയോ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് എമ്പാടും വൈറലായി കഴിഞ്ഞു. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.