സിനിമയിൽ അഭിനയിക്കുന്ന ഒരു താരത്തിന് ലഭിക്കുന്നതിനേക്കാൾ പിന്തുണ ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ലഭിക്കുന്നുണ്ടെന്ന് പറയുമ്പോൾ പലരും വിശ്വസിക്കാറില്ല. ബിഗ് ബോസ് പോലെയുള്ള ഷോകളിൽ പങ്കെടുക്കുന്ന ഇത്തരം ഇൻഫ്ലുവൻസേഴ്സിന് പുറത്തിറങ്ങുമ്പോൾ കിട്ടുന്ന സ്വീകാര്യത മലയാളികളെ പലപ്പോഴും ഞെട്ടിപ്പിച്ചിട്ടുണ്ട്. മലയാളം ഷോയിൽ തന്നെ അത് കണ്ടിട്ടുമുള്ളതാണ്.
ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണിൽ ഈ അവസ്ഥ നമ്മൾ കണ്ടതാണ്. മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയ ആരാധകരുടെ കണ്ട് ഞെട്ടിയവരാണ് മലയാളികൾ. പിന്നീട് റോബിൻ പഴയതിലും താരമായി മാറി. കേരളത്തിൽ പലയിടത്തും റോബിൻ പല പരിപാടികളിലും പങ്കെടുക്കാൻ അതിഥിയായി എത്തി.
അവിടെയെല്ലാം റോബിനെ കാണാൻ ആളുകൾ തടിക്കൂടുകയും ചെയ്തിരുന്നു. എങ്കിൽ ഇപ്പോഴിതാ റോബിനും ആരാധകർക്കും സന്തോഷിക്കാനുള്ള ഒരു വക വന്നെത്തിയിരിക്കുകയാണ്. തനിക്ക് ലഭിച്ച അംഗീകാരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആരാധകർക്ക് ഒപ്പം ഒരു ലക്ഷത്തോളം ചിത്രങ്ങളും സെൽഫികളും ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് റോബിനെ തേടിയെത്തിയത്.
ദുബൈയിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് എൽ.എൽ.സിയുടെ വകയാണ് അംഗീകാരം ലഭിച്ചത്. ഏഴ് മാസം കൊണ്ടാണ് റോബിൻ ഈ നേട്ടം നേടിയെടുത്തത്. “വീണാൽ ഞാൻ എഴുന്നേൽക്കും.. പരാജയപ്പെട്ടാൽ വീണ്ടും ഞാൻ ശ്രമിക്കും..” എന്ന് പോസ്റ്റിന്റെ അവസാനം കുറിച്ചുകൊണ്ടാണ് റോബിൻ ഇത് പങ്കുവച്ചത്. കാമുകിയും ഭാവിവധുവുമായ ആരതി പൊടി “അഭിമാന നിമിഷം” എന്ന കമന്റും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.
View this post on Instagram