ബിഗ് ബോസ് ഷോയിലൂടെ നിരവധി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സോഷ്യൽ മീഡിയിൽ ചെറിയ രീതിയിൽ റീൽസും ടിക്-ടോക് വീഡിയോസും ഒക്കെ പോസ്റ്റ് ചെയ്തുവന്ന റോബിൻ ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് ഒരുപാട് പേർക്ക് സുപരിചിതനായി മാറിയത്. ഷോയിൽ നിന്ന് പുറത്തായ ശേഷം റോബിന്റെ ആരാധകരുടെ ശക്തിയും മലയാളികൾ കണ്ടതാണ്.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് റോബിൻ രാധാകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത് നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്ററും മോഷൻ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. ‘രാവണയു.ദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. ഡി.ആർ.ആർ പ്രൊഡക്ഷൻസിന്റെ തന്നെ ബാനറിൽ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.
മോഷൻ പോസ്റ്ററിൽ സിനിമയുടെ ടൈറ്റിൽ ബിജിഎമും ചേർത്തിട്ടുണ്ട്. ഒരു മാസ്സ് ആക്ഷൻ സിനിമയായിരിക്കുമെന്ന് പോസ്റ്ററിൽ നിന്ന് സൂചനകൾ ലഭിക്കുന്നത്. വേണു ശശിധരൻ ലേഖയാണ് ഛായാഗ്രാഹകനായി എത്തുന്നത്. ശങ്കർ ശർമ്മയാണ് മ്യൂസിക് ചെയ്യുന്നത്. ആരാധകർ പ്രശംസിച്ച് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ശംബു വിജയകുമാർ ആണ്. ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ.
ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങളുടെ വിവരങ്ങൾ ഒന്നും പുറത്തുവിട്ടില്ല. റോബിന്റെ ഭാവി വധുവായ ആരതി പൊടിയാണോ ഇനി നായികയാവുന്നതെന്ന് അറിയാനും പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ആരതി വീഡിയോയുടെ താഴെ കമന്റും ഇട്ടിട്ടുണ്ട്. പോസ്റ്ററിൽ രണ്ട് കൈയിലും വാച്ച് കെട്ടിയിരിക്കുന്നതിനെ ചിലർ പരിഹസിച്ച് അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഒരുപാട് പേരാണ് ആശംസകൾ അറിയിച്ച് കമന്റ് ഇട്ടിരിക്കുന്നത്.
View this post on Instagram