‘ആരാധകരെ ശാന്തരാകുവിൻ!! ദിൽഷയും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് അവസാനിപ്പിച്ചു..’ – പ്രതികരിച്ച് റോബിൻ

ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണിലെ ഏറ്റവും ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വിജയിയാകുമെന്ന് ഏകദേശം ഉറപ്പായിരുന്ന സമയത്താണ് റോബിൻ സഹ മത്സരാർത്ഥിയെ കൈയേറ്റം ചെയ്തതെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ടത്. പക്ഷേ അതിനോടകം തന്നെ മലയാളികളിൽ ഒരുപാട് പേരുടെ മനസ്സിൽ കയറിക്കൂടാൻ റോബിന് സാധിച്ചിട്ടുമുണ്ട്.

ബിഗ് ബോസിൽ നിന്ന് സമയത്ത് റോബിനും മറ്റൊരു മത്സരാർത്ഥിയായിരുന്ന ദിൽഷ പ്രസന്നനും തമ്മിൽ വലിയ സൗഹൃദത്തിലായിരുന്നു. റോബിൻ ദിൽഷയെ ഷോയിൽ നിൽക്കുമ്പോൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എങ്കിൽ ദിൽഷ റോബിനെ ഒരു സുഹൃത്തായിട്ടാണ് കാണുന്നതെന്ന് പറഞ്ഞിരുന്നു. പിന്നീട് റോബിൻ പുറത്തായപ്പോൾ ദിൽഷയാണ് വിജയിയായത്. അത് റോബിന്റെ ഫാൻസിന്റെ സഹായത്തോടെയാണ് എന്നൊരു ആക്ഷേപവും ഉയർന്നിരുന്നു.

ഷോ കഴിഞ്ഞിറങ്ങിയ ദിൽഷയുടെ പോസ്റ്റുകളിൽ റോബിന്റെ ആരാധകർ റോബിനെ വിവാഹം ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് കമന്റുകൾ ഇടുകയും പിന്നീട് അത് വേറെ രീതിയിലുള്ള സൈബർ അക്ര.മങ്ങളിലേക്ക് പോവുകയും ചെയ്തു. റോബിനും സംരംഭകയുമായ ആരതി പൊടിയുമായി വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. പക്ഷേ ഇപ്പോഴും റോബിന്റെ ആരാധകർ ദിൽഷയ്ക്ക് എതിരെ മോശം കമന്റുകൾ ഇടുന്നുണ്ട്.

അത് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി റോബിൻ തന്റെ ആരാധകർക്ക് ഒരു വീഡിയോ പങ്കുവയ്ച്ചിരിക്കുകയാണ്. “ദിൽഷയും ഞാനും തമ്മിൽ ബിഗ് ബോസിന് അകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം ഞങ്ങൾ ഫ്രണ്ട്ഷിപ്പും കാര്യങ്ങളും ഒന്നും തുടരുന്നില്ല. വളരെ ഹെൽത്തിയായിട്ടാണ് അത് അവസാനിപ്പിച്ച് ഞങ്ങൾ. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്നങ്ങളും കാര്യങ്ങളും നടക്കുന്നുണ്ട്.

എന്റെയൊരു അഭ്യർത്ഥനയാണ്.. ദിൽഷ ദിൽഷയുടെ ജീവിതമായി മുന്നോട്ട് പോകുന്നുണ്ട്. ഞാൻ എന്റെ ലൈഫുമായി മുന്നോട്ട് പോകുന്നുമുണ്ട്. രണ്ടുപേരും കരിയറും ലൈഫുമായി പോവുകയാണ്. അതുകൊണ്ട് ദയവു ചെയ്‌ത്‌ വഴക്കും കാര്യങ്ങളും ഒന്നും വേണ്ട. സൂരജുമായി ഞാൻ സംസാരിച്ച് പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിരുന്നു. ദൈവത്തെ ഓർത്ത് ഇനി ദിൽഷയോ കുടുംബത്തെയോ സൂരജിനെയോ ഒന്നും പറയരുത്. ഇതോടുകൂടി എല്ലാം അവസാനിപ്പിക്കണം.. നമ്മുക്ക് ഒറ്റ ലൈഫെയുള്ളൂ.. അനാവശ്യമായ പ്രശ്നങ്ങൾ ഇല്ലാതെ ഹാപ്പിയായി ജീവിക്കുക..”, റോബിൻ പ്രതികരിച്ചു.