February 27, 2024

‘മലയാളത്തിൽ ഇത്രയും ഫിറ്റ്‌നെസുള്ള നടിയില്ല!! പോസ്റ്റ് വർക്ക് ഔട്ട് ലുക്കിൽ റിതിക സിംഗ്..’ – ഫോട്ടോസ് കാണാം

മാധവൻ നായകനായി എത്തി തമിഴ്, ഹിന്ദി ഭാഷകളിൽ ബോക്സിംഗ് പശ്ചാത്തലമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുതി സുട്രു. അതിൽ എഴിൽമതി എന്ന പ്രധാന വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടുകയും ആരാധകരെ സ്വന്താമാക്കുകയും ചെയ്ത താരമാണ് നടി റിതിക സിംഗ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷക പ്രശംസ നേടാൻ റിതികയ്ക്ക് സാധിക്കുകയും ചെയ്തു.

ആ സിനിമയുടെ തെലുങ്ക് റീമേക്കായ ഗുരുവിലും റിതിക തന്നെയായിരുന്നു ആ റോളിൽ അഭിനയിച്ചത്. അങ്ങനെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേ കഥാപാത്രത്തിൽ മൂന്ന് ഭാഷയിലും ഫിലിം അവാർഡ് നേടുകയും, ഇരുതി സുട്രുവിലെ അഭിനയത്തിന് ദേശീയ അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയാവുകയും ചെയ്തു റിതിക സിംഗ്. 2020-ൽ ഇറങ്ങിയ ഓ മൈ കടവുളേയാണ് അവസാന റിലീസ്.

റിതിക തന്റെ അച്ഛന്റെ മാർഗ്ഗനിർദ്ദേശത്തിൽ കുട്ടിക്കാലം മുതൽ ആയോധനകലകൾ പരിശീലിച്ചിരുന്നു. മിക്സഡ് ആയോധനയിലെ നിരവധി പുരസ്കാരങ്ങളും റിതിക നേടിയിട്ടുണ്ട്. ആ നേട്ടങ്ങളാണ് സിനിമയിൽ ബോക്സറായി അഭിനയിക്കാൻ റിതികയെ തിരഞ്ഞെടുക്കാൻ കാരണമായത്. ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’യിൽ റിതികയും ഉണ്ടെന്ന് ചില അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാട്ട് സീനിൽ ആണെന്നും പറയപ്പെടുന്നുണ്ട്.

ഇത് കൂടാതെ ബോക്സർ എന്നൊരു സിനിമ റിതികയുടെ ഇറങ്ങാനുണ്ട്. അതെ സമയം ജിമ്മിൽ വർക്ക് ഔട്ടിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ റിതിക പങ്കുവച്ചിരിക്കുകയാണ്. മലയാളത്തിൽ ഇത്രയും ഫിറ്റ് നെസുള്ള ഒരു നടിയില്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. എന്തായാലും റിതിക മലയാളത്തിലും ഇനി വരുന്നുണ്ടെന്ന് വന്നതുകൊണ്ട് തന്നെ ആരാധകർ ഏറെ സന്തോഷത്തിലാണ്.