മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന റിയൽ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ വിജയകരമായ നിരവധി സീസണുകൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. മലയാളം ബിഗ് ബോസ് അതിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട മത്സരാർത്ഥികളായി പലരും പ്രേക്ഷകർക്ക് മാറി കഴിഞ്ഞു.
ഈ സീസണിൽ പ്രേക്ഷകർക്ക് അധികം സുപരിചിതരല്ലാത്ത താരങ്ങളാണ് കൂടുതൽ കൈയടികൾ നേടുന്നത്. പലർക്കും ബിഗ് ബോസിൽ വന്ന ശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കാറുണ്ട്. കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരു താരമാണ് ഋതു മന്ത്ര. ഷോ തുടങ്ങി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ നിരവധി ആരാധകരുണ്ടായ ഒരാളായിരുന്നു ഋതു മന്ത്ര.
പലരും വിജയിയാകുമെന്ന് പ്രതീക്ഷിച്ച ഷോയിൽ പലപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് തിളങ്ങാൻ ഋതുവിന് സാധിച്ചിരുന്നില്ല. എങ്കിലും മലയാളികൾക്ക് പലർക്കും ഋതുവിനെ സുപരിചിതയാക്കാൻ ഷോ കൊണ്ട് സാധിച്ചിരുന്നു. മണിക്കുട്ടനുമായുള്ള കോംബോ രംഗങ്ങളെല്ലാം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട്. മോഡലും ഗായികയുമായ ഋതു ഷോയിൽ മിക്കപ്പോഴും പാടി കൈയടികൾ നേടിയിട്ടുണ്ട്.
ഫൈനലിസ്റ്റ് കൂടിയായ ഋതുവിന് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരുപാട് ആരാധകരെ ലഭിച്ചു. ചുരുക്കം ചില സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്. ജിമ്മിൽ അതികഠിനമായ രീതിയിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ഋതു പോസ്റ്റ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ ക്രൗൺ പ്ലാസയിലെ ജിമ്മിലാണ് ഋതു സ്ഥിരമായി വർക്ക് ഔട്ട് ചെയ്യാൻ പോകുന്നത്.