‘സൂപ്പർ ശരണ്യയില്ലേ സോനയാണോ ഇത്!! സാരിയിൽ പൊളി ലുക്കിൽ മമിത ബൈജു..’ – വീഡിയോ വൈറൽ

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ഒടുവിൽ സിനിമയിൽ കോളേജുകുമാരിയുടെ റോളിലേക്ക് ഇതിൽ നിൽക്കുകയും ചെയ്യുന്ന ഒരാളാണ് നടി മമിത ബൈജു. മമിത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു.

രജിഷ വിജയനൊപ്പം ഖോ ഖോ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ പ്രേക്ഷകർ മമിത തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഹണി ബീ 2 സെലിബ്രേഷൻസ്, ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ, രണ്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ മമിത ചെയ്തിട്ടുണ്ട്.

ഈ വർഷം ആദ്യം തിയേറ്ററുകളിൽ റിലീസായ അനശ്വര രാജനൊപ്പം അഭിനയിച്ച സൂപ്പർ ശരണ്യയാണ് മമിതയുടെ അവസാന ചിത്രം. അതിലെ കഥാപാത്രം മമിതയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തു. സൂപ്പർ ശരണ്യയ്ക്ക് പകരം സൂപ്പർ സോന എന്നിടണമെന്ന് പോലും പലരും അഭിപ്രായപ്പെട്ടു. ഖോ ഖോയിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സഹനടിക്കുള്ള അവാർഡും മമിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

ധാരാളം ആരാധകരുള്ള ഒരു യുവനടിയാണ് ഇപ്പോൾ മമിത. മമിതയെ കൂടുതലും കണ്ടിരിക്കുന്ന മോഡേൺ വേഷത്തിലാണ്. ഇപ്പോഴിതാ സാരിയിലുള്ള മമിതയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സാറാ മേക്കോവറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല സാരിയിൽ പൊളി ലുക്കിലാണ് മമിതയെ വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.