സിനിമയിൽ അഭിനയിച്ച ശേഷം സീരിയലിലേക്ക് എത്തുന്ന ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ചിലർക്ക് സിനിമയിൽ അവസരം ലഭിക്കാത്തതുകൊണ്ട് സീരിയലിലേക്ക് എത്തിപ്പെടുന്നവരുമുണ്ട്. രണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്കും ആരാധകരായി ഒരുപാട് പേരെയാണ് ലഭിക്കുന്നത്. മരംകൊത്തി എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി റിനി രാജ്.
അതിൽ ചെറിയ റോളിലാണ് റിനി അഭിനയിച്ചത്. അതിന് ശേഷം സ്മാർട്ട് ബോയ്സ് എന്ന സിനിമയിൽ നായികയായും റിനി അഭിനയിച്ചിരുന്നു. പക്ഷേ സിനിമയിൽ തിളങ്ങാൻ റിനി അധികം സാധിച്ചിരുന്നില്ല. അങ്ങനെയാണ് ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്. മഴവിൽ മനോരമയിലെ മംഗല്യപ്പട്ട് ആയിരുന്നു ആദ്യ സീരിയൽ. അതിന് ശേഷം ഏഷ്യാനെറ്റിലെ കറുത്തമുത്തിലേക്ക് എത്തി.
ആ സീരിയലിലെ ബാല എന്ന കഥാപാത്രമാണ് റിനിയെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. താമരത്തുമ്പി, കസ്തൂരിമാൻ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള റിനി, ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം താരമായിരുന്നു. റിനി, ബിനീഷ് കോംബോ വലിയ ഹിറ്റായിരുന്നു ആ ഷോയിൽ. ഇപ്പോൾ തുമ്പപ്പൂ, മഴയെത്തും മുമ്പേ തുടങ്ങിയ പരമ്പരകളിലാണ് അഭിനയിക്കുന്നത്.
സീരിയലിൽ വലിയ റോളുകളാണ് ചെയ്യുന്നതെങ്കിലും റിനിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. റിനി ഈ കഴിഞ്ഞ ദിവസം മഴയത്ത് നനയുന്ന ഒരു വീഡിയോ പാട്ട് ചേർത്ത് പങ്കുവച്ചിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ മഴയത്ത് നനയുന്ന വീഡിയോ ഒരുപാട് പേരാണ് കണ്ടത്. പനി പിടിക്കുമെന്ന് ആരാധകരിൽ ചിലർ ആശങ്ക പങ്കുവച്ചപ്പോൾ, സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് കമന്റുകളും ഇട്ടിട്ടുണ്ട്.
View this post on Instagram