ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്ന് നിൽക്കുന്ന താരമാണ് നടി റിമ കല്ലിങ്കൽ. സിനിമയ്ക്ക് പുറത്ത് അകത്തും വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുള്ള ഒരു അഭിനയത്രി കൂടിയാണ് റിമ. അതിന്റെ പേരിൽ ചില സിനിമകളിൽ നിന്ന് മാറ്റിനിർത്തിപ്പെടുകയൂം ചെയ്തിട്ടുണ്ട്.
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് കാണിക്കാൻ വേണ്ടി ഡബ്ല്യൂ.സി.സി എന്ന സംഘടനയും റിമ കല്ലിങ്കലും സുഹൃത്തുക്കളും ചേർന്നാണ് ആരംഭിച്ചത്. സംവിധായകനും നടനും നിർമ്മാതാവുമായ ആഷിഖ് അബുവാണ് താരത്തിന്റെ ഭർത്താവ്. ആഷിഖ് സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയിൽ റിമ കല്ലിങ്കലാണ് നായികയായി അഭിനയിക്കുന്നത്.
ടോവിനോ തോമസ് വൈക്കം മുഹമ്മദ് ബഷീറായിട്ടും അഭിനയിക്കുന്നുണ്ട്. ആഷിഖിന്റെ 22 ഫെമയിൽ കോട്ടയത്തിൽ റീമയായിരുന്നു നായിക. അന്ന് ആ സിനിമ സൂപ്പർഹിറ്റായി മാറിയിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. അതുകൊണ്ട് തന്നെ വീണ്ടും ആഷിഖും റിമയും സിനിമയിൽ ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
റിമ കല്ലിങ്കൽ ശകുന്തളയുടെ ലുക്കിൽ ഒരു മുള്ള വള്ളത്തിൽ ഇരിക്കുന്ന മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഫോട്ടോഗ്രാഫറായ ഐശ്വര്യ അശോകനാണ് ഈ കിടിലം ചിത്രങ്ങൾക്ക് പിന്നിൽ. പ്രിയയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. കാരോളിനാണ് സ്റ്റൈലിംഗ് ചെയ്തത്. ചിന്താവിഷ്ടയായ ശകുന്തളയാണല്ലോ എന്ന് ആരാധകരിൽ ചിലർ കമന്റുകളും റിമയുടെ പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.