‘ഷോർട്സിൽ ഹോട്ട് ആൻഡ് ലുക്കിൽ നടി റിമ കല്ലിങ്കൽ, എന്തൊരു മാറ്റമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് കൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി റിമ കല്ലിങ്കൽ. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ റിമ അഭിനയിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ് റിമയുടെ കരിയർ മാറ്റിമറിച്ചത്. അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് റിമ അവതരിപ്പിച്ചത്.

2015 വരെ റിമയ്ക്ക് സിനിമയിൽ നല്ല കഥാപാത്രങ്ങൾ ഒരുപാട് ലഭിച്ചു. പക്ഷേ പിന്നീട് വിവാഹിതയായ ശേഷം റിമ എന്ന താരത്തിന് മികച്ച വേഷങ്ങൾ അധികം ലഭിച്ചില്ല. ആഷിഖ് അബുവിനെ തന്നെയാണ് റിമ ജീവിതപങ്കാളിയും ആക്കിയത്. ആഷിഖ് അബു തന്നെ സംവിധാനം ചെയ്ത ഈ വർഷം പുറത്തിറങ്ങിയ നീലവെളിച്ചം എന്ന സിനിമയിലാണ് റിമ അവസാനമായി അഭിനയിച്ചത്.

അതിൽ നായികയായിട്ടാണ് റിമ അഭിനയിച്ചത്. ഭാർഗവി എന്ന റോളിൽ മികച്ച പ്രകടനം തന്നെയായിരുന്നു റിമ കാഴ്ചവച്ചത്. പക്ഷേ തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയായ റിമ ഒരു ഡാൻസ് സ്കൂളും സ്വന്തമായി നടത്തി വരുന്നുണ്ട്. ആഷിഖുമായി ചേർന്ന് നിരവധി സിനിമകളും റിമ കല്ലിങ്കൽ നിർമ്മിച്ചിട്ടുണ്ട്.

വരും വർഷങ്ങളിൽ റിമയുടെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ നീല ജീൻസ് ഷോർട്സും ബട്ടൺസ് തുറന്നിട്ട ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് റിമ ചെയ്തിരിക്കുകയാണ്. ഷാഫി ഷകീർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് റിമയ്ക്ക് ഇതിനായി മേക്കപ്പ് ചെയ്തു നൽകിയത്. എന്തൊരു മാറ്റമാണെന്ന് ആരാധകർ കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്.