‘സവാരി വേണോ? വർക്കലയിൽ വള്ളം ഓടിച്ച് നടി റിമ കല്ലിങ്കൽ, സ്രാങ്ക് എന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുകയും അതുപോലെ ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങാൻ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത താരമാണ് റിമ. അതിന്റെ പേരിൽ ഒരുപാട് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകാത്ത ഒരാളാണ് റിമ എന്ന അഭിനയത്രി.

അഭിനയത്തിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ റിമ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ പ്രകടനത്തിലൂടെ റിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അഭിനയത്തിലും മികവ് പുലർത്തിയ ചിത്രം അതായിരുന്നു. ഇപ്പോഴും റിമയുടെ കഥാപാത്രങ്ങളിൽ ആദ്യം ഓടിയെത്തുന്നതും അതിലെ വേഷമാണ്.

സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ വിവാഹം ചെയ്തത്. ആഷിഖ് അബുവിന്റെ തന്നെ സംവിധാനത്തിൽ ഇറങ്ങിയ നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്. നായികയായി അഭിനയിച്ച ആ സിനിമ തിയേറ്ററിൽ പക്ഷേ പരാജയം ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് റിമ. ഇപ്പോഴിതാ വർക്കലയിൽ നിന്നുള്ള ഏറ്റവും പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് റിമ.

കായലിലൂടെ വള്ളത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിട്ടുള്ളത്. റിമ വള്ളത്തിന്റെ മോട്ടോർ എൻജിൻ നിയന്ത്രിക്കുന്ന ചിത്രങ്ങളാണ് ഇവ. മിനി സ്കർട്ടും ചുവപ്പ് ബനിയൻ ടി ഷർട്ടുമാണ് റിമ ധരിച്ചിരിക്കുന്നത്. “സവാരി വേണോ? അവരെയെല്ലാം ആ യാത്രയിൽ കൊണ്ടുപോകാൻ എന്നെ അനുവദിച്ച ഈ ധീരന്മാർക്ക് വേണ്ടി ഒരു മിനിറ്റ് നിശബ്ദത..” എന്ന ക്യാപ്ഷനോടെയാണ് റിമ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ജിതേഷ് ആണ് ചിത്രങ്ങൾ എടുത്തത്.