‘പോർച്ചുഗലിൽ അവധി ആഘോഷിച്ച് നടി റിമ കല്ലിങ്കൽ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ഋതു എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായ റിമ പേരെടുക്കുന്നത് 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ്. ഇതിന് മുമ്പ് നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയത്തിന് പ്രേക്ഷകരുടെ പ്രശംസ നേടിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പിന്നീട് നല്ല വേഷങ്ങൾ റീമയെ തേടിയെത്തി.

പ്രേക്ഷകർ പ്രശംസ പറഞ്ഞ അതെ സിനിമയുടെ സംവിധായകനെ തന്നെ തന്റെ ജീവിതപങ്കാളിയാക്കി മാറ്റുകയും ചെയ്തു റിമ. 2013-ലാണ് റിമ ആഷിഖിനെ വിവാഹം ചെയ്യുന്നത്. അതിന് ശേഷവും റിമ സിനിമയിൽ സജീവമായെങ്കിലും 22 ഫെമയിൽ കോട്ടയം പോലെ ശക്തമായ വേഷങ്ങൾ ഒന്നും താരത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ നീലവെളിച്ചത്തിലും റിമ ആയിരുന്നു നായിക.

ആ സിനിമ തിയേറ്ററുകളിൽ പക്ഷേ വമ്പൻ പരാജയമായി. കൊച്ചിയിൽ മാമാങ്കം എന്നൊരു ഡാൻസ് സ്കൂൾ നടത്തുന്ന റിമ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. കുടുംബത്തിന് ഒപ്പവും സുഹൃത്തുകൾക്ക് ഒപ്പം യാത്ര ചെയ്യാറുള്ള റിമ പോർച്ചുകളിലെ പോർട്ടോയിലേക്ക് യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഫ്രെയിംഡ് ഇൻ പോർട്ടോ എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്.

തലയിൽ തൊപ്പിയും വച്ച് സ്റ്റൈലിഷ് ലുക്കിലാണ് റിമ തിളങ്ങിയിട്ടുള്ളത്. റിമയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ ദിയ ജോണിന് ഒപ്പമാണ് ഈ തവണ യാത്ര പോയിരിക്കുന്നത്. ഇരുവരും ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോസും ഇതിൽ പങ്കുവച്ചിട്ടുണ്ട്. സിനിമ ഒന്നുമില്ലെങ്കിലും ട്രിപ്പ് നടക്കുന്നുണ്ടല്ലോ എന്നൊക്ക ചില പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഈ ലുക്കിൽ സിനിമയിൽ വരണമെന്നും ചിലർ താരത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.