ഋതു, നീലത്താമര തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി താരമാണ് നടി റിമ കല്ലിങ്കൽ. മലയാള മേഖലയിൽ സ്ത്രീകൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള റിമ തന്റെ സിനിമ, രാഷ്ട്രീയ നിലപാടുകളിൽ വ്യക്തതയുള്ള ഒരാളുകൂടിയാണ്. നിദ്ര, 22 ഫെമയിൽ കോട്ടയം തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.
2009 മുതൽ സിനിമയിൽ അഭിനയിക്കുന്ന റിമ വിവാഹം കഴിഞ്ഞ് സിനിമയിൽ അത്ര സജീവമായിട്ടുള്ള ഒരാളല്ല. ഇടയ്ക്കിടെ സിനിമകളിൽ അഭിനയിക്കാറുണ്ട്. സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ കല്ലിങ്കൽ വിവാഹം ചെയ്തിരിക്കുന്നത്. വൈറസ്, സന്തോഷിന്റെ ഒന്നാം രഹസ്യം എന്നീ സിനിമകളാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയത്. നീലവെളിച്ചമാണ് അടുത്ത ചിത്രം.
റിമ സിനിമയിലുള്ള സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരാളുകൂടിയാണ്. നടി പാർവതി തിരുവോത്ത് റിമയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഇരുവരും സിനിമയിലെ ഡബ്ല്യൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരിൽ മുൻപന്തിയിൽ നിന്നവരാണ്. സിനിമയിൽ അഭിനയത്രി മാത്രമല്ല, നിർമ്മാതാവായും റിമ ധാരാളം സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. നല്ലയൊരു നർത്തകി കൂടിയാണ് റിമ.
ഇപ്പോഴിതാ പാർവതി അടക്കമുള്ള തന്റെ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാൻ റിമ തായ്‌ലൻഡിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ റിമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തായ്‌ലൻഡിലെ ഫി ഫി ദ്വീപിലെ ബീച്ചിൽ ഊഞ്ഞാലാടുന്ന ചിത്രങ്ങളും റിമ പങ്കുവച്ചിട്ടുണ്ട്. ബീച്ച് വൈബ് ഔട്ട്ഫിറ്റിലാണ് റീമയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഹോട്ടെന്നാണ് ആരാധകർ കമന്റ് നൽകിയത്.