മഗ്‌രിബ് എന്ന മുരളി നായകനായ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രശ്മി സോമൻ. ആദ്യം ബാലതാര റോളുകളിലും അനിയത്തി റോളുകളിലും സിനിമയിൽ തിളങ്ങിയ രശ്മി പതിയെ സഹനടി റോളുകളിലേക്ക് എത്തി. പക്ഷേ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായ ശേഷമാണ് രശ്മിയ്ക്ക് ആരാധകരെ ലഭിക്കുന്നത്. 1999-2001 കാലഘട്ടങ്ങളിൽ പല ഹിറ്റ് സീരിയലുകളും പ്രധാന വേഷം രശ്മി ചെയ്തിട്ടുണ്ട്.
ഇടയ്ക്കിടെ സീരിയലിൽ നിന്ന് ചെറിയ ഗ്യാപ് എടുത്താലും വീണ്ടും അങ്ങോട്ടേക്ക് തന്നെ താരം എത്താറുണ്ട്. ഇപ്പോൾ പഴയ പോലെ സീരിയലുകളിൽ സജീവമായി നിൽക്കുകയാണ് രശ്മി. സീ കേരളത്തിലെ മായാമയൂരം എന്ന പരമ്പരയാണ് രശ്മി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഗോപിനാഥ് എന്നാണ് രശ്മിയുടെ ഭർത്താവിന്റെ പേര്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഗോപിനാഥുമായി വിവാഹിതയാകുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ രശ്മി ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിൽ പങ്കെടുത്തപ്പോഴുള്ള ഓർമ്മ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സെറ്റുമുണ്ടുടുത്ത് തനി നാടൻ വേഷത്തിൽ ഗുരുവായൂരിൽ എത്തിയ ഭക്തർക്ക് പ്രസാദ ഊട്ടു വിളമ്പി കൊടുക്കുകയും അത് കഴിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളാണ് രശ്മി പങ്കുവച്ചിട്ടുള്ളത്. സർപ്രൈസായി ഒരു സിനിമ താരത്തെയും കാണാൻ കഴിയും.
സിനിമ നടി ഭാമയാണ് രശ്മിക്ക് ഒപ്പം ഗുരുവായൂർ അമ്പലത്തിൽ നിൽക്കുന്ന ഫോട്ടോയിലുള്ളത്. കൈയിൽ കുപ്പിവളയൊക്കെ ഇട്ട് പ്രസാദ് ഊട്ടിലെ കഞ്ഞി കുടിക്കുന്ന ഒരു ഫോട്ടോയും ഇതോടൊപ്പമുണ്ട്. സഹോദരിയും അച്ഛനും അമ്മയുമൊക്കെ താരത്തിന് ഒപ്പമുണ്ടായിരുന്നു. ഭർത്താവിനെ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞില്ല. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും രശ്മി ചേച്ചിക്ക് ഉണ്ടാകുമെന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.