‘ചങ്ക്‌സിലെ ജോളി മിസ്, ബിഗ് ബോസ് താരമായ രമ്യ പണിക്കരുടെ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ..’ – വൈറൽ

‘ചങ്ക്‌സിലെ ജോളി മിസ്, ബിഗ് ബോസ് താരമായ രമ്യ പണിക്കരുടെ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ..’ – വൈറൽ

ന്യൂ ജനറേഷൻ സംവിധായകനായ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസായി തകർത്ത് അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി രമ്യ പണിക്കർ. ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസൺ ത്രീയിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു രമ്യ.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസിലാണ് രമ്യ പങ്കെടുത്തിരുന്നത്. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഒരാളാണ് രമ്യ പണിക്കർ. ഷോയുടെ വഴിത്തിരിവായി മാറിയ വൈൽഡ് കാർഡ് എൻട്രിയായ പൊളി ഫിറോസുമായി വന്ന ആഴ്ച തന്നെ വാക്വതത്തിൽ ഏർപ്പെട്ട രമ്യ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു.

പക്ഷേ രണ്ട് വീക്ക് മുമ്പ് എലിമിനേഷനിൽ വരികയും വോട്ടിംഗ് കുറവായതുകൊണ്ട് പുറത്താവുകയും ചെയ്തു. പക്ഷേ രമ്യ പോകുന്നതിന്റെ തലേ ദിവസം ഏറ്റവും ആക്റ്റീവ് ആയിരുന്നു വ്യക്തി ആയിരുന്നു.അതുകൊണ്ട് ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

ഈ വീക്ക് വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും രമ്യ വരുമെന്ന് സ്ഥിരീകരിക്കാത്ത ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ രമ്യയുടെ ഒരു പുതിയ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡീയോ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള രമ്യയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ് ആണ്.

CATEGORIES
TAGS