‘രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത, മർദ്ദനമേറ്റതിന്റെ വീഡിയോ പുറത്ത്..’ – കാണാം

അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പ്രിയങ്കയുടെ മരണം ഭർത്തൃപീഡനമാണെന്ന് ആരോപിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഉണ്ണിയും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. ആട് 2 എന്ന ചിത്രത്തിലൂടെയാണ് ഇനി പ്രേക്ഷകർക്ക് സുപരിചിതനായത്.

സിനിമയിൽ ശ്രദ്ധേയനായ ശേഷമായിരുന്നു ഉണ്ണിയുടെ വിവാഹം. 2019 നവംബർ 21-നായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിലുള്ള വിവാഹം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്ക ഈ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വെമ്പായത്തെ സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് സഹോദരൻ പൊലീസിൽ പരാതി നൽകിയത്.

ഭർത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് അടുത്തിടെയാണ് പ്രിയങ്കയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നതെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഉണ്ണി പ്രിയങ്കയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രിയങ്ക മർദ്ദനമേറ്റതിന്റെ വീഡിയോ ബന്ധുക്കൾ പുറത്തുവിട്ടുണ്ട്.

സഹോദരന്റെ പരാതിയിൽ തുടർന്ന് വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി, മന്ദാരം, സച്ചിൻ, കാറ്റ് തുടങ്ങിയ സിനിമകളിൽ ഉണ്ണി പി ദേവി അഭിനയിച്ചിട്ടുണ്ട്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമരംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. സംഭവമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഉണ്ണിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

CATEGORIES
TAGS