നെൽസൺ ദിലീപ്കുമാർ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് റെഡിൻ കിംഗ്സ്ലേ. നെൽസൺ സംവിധാനം ചെയ്ത കൊലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് റെഡിൻ അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ റെഡിൻ ഭാഗമാവുകയും ചെയ്തു. ഈ ഡിസംബർ പത്തിനായിരുന്നു റെഡിന്റെ വിവാഹം നടന്നത്. സീരിയൽ നടിയായ സംഗീത വിയുമായിട്ടാണ് താരം വിവാഹിതനായത്.
ഇരുവരും ഏറെ വൈകി വിവാഹം കഴിക്കുന്നവരായതുകൊണ്ട് തന്നെ റെഡിന്റെ പ്രായവും സംഗീതയുടെ പ്രായവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും പണം കണ്ടിട്ട് കല്യാണം കഴിച്ചതാണെന്നുമൊക്കെ ചില വിമർശനങ്ങൾ ആ സമയത്ത് വന്നിരുന്നു. ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ഇത്തരം കമന്റുകൾ വരാറുണ്ട്. രണ്ടുപേരും ഇത്തരം കമന്റുകൾക്ക് ഒന്നും ശ്രദ്ധകൊടുക്കാറുമില്ല.
ഈ കഴിഞ്ഞ ആഴ്ചയായിരുന്നു റെഡിന്റെ ജന്മദിനം. അന്ന് സംഗീത റെഡിന് സർപ്രൈസ് ബർത്ത് ഡേ പാർട്ടിയൊക്കെ ഒരുക്കിയിരുന്നു. ഇപ്പോഴിതാ റെഡിൻ തിരിച്ച് സംഗീതയുടെ ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് റെഡിൻ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. “എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകൾ..”, എന്നായിരുന്നു റെഡിൻ കുറിച്ചത്.
സംഗീതയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് റെഡിൻ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിന് താഴെയും മോശം കമന്റുകളുമായി ചില തമിഴർ എത്തിയിട്ടുണ്ട്. ഇത് കൂടാതെ സംഗീതയ്ക്ക് ജന്മദിനം ആശംസിച്ചും ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്. അന്നപൂർണി, കൊഞ്ചുറിങ് കണ്ണപ്പൻ എന്നീ സിനിമകളാണ് റെഡിന്റെ അവസാനം പുറത്തിറങ്ങിയത്. സംഗീതയാകട്ടെ തമിഴിലെ ഒരു ഹിറ്റ് സീരിയലിൽ അഭിനയിക്കുകയാണ്.