February 29, 2024

‘ഒരു രാജകുമാരിയെ പോലെ!! ബ്രൈഡൽ മാഗസിൻ ഫോട്ടോഷൂട്ടിൽ തിളങ്ങി റെബ മോണിക്ക..’ – ഫോട്ടോസ് വൈറൽ

2016-ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ നിവിൻ പൊളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യം. നടി റേബ മോണിക്ക ജോൺ ആദ്യമായി നായികയായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത്. മോഡലിംഗ് രംഗത്ത് നിന്നും റിയാലിറ്റി ഷോയിലേക്കും അതിന് ശേഷം അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് റേബ മോണിക്ക.

മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിലാണ് മോണിക്കയെ മലയാളികൾ ആദ്യമായി കാണുന്നത്. അതിൽ പങ്കെടുത്തപ്പോഴുള്ള മോണിക്കയുടെ ഒരു വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ റെബയെ തേടിയെത്തിയിരുന്നു. നീരജിന്റെ നായികയായി പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലാണ് രണ്ടത്താമായി താരം അഭിനയിച്ചത്.

വിജയ് ചിത്രമായ ബിഗിലിൽ അഭിനയിച്ച കഥാപാത്രത്തോടെ തെന്നിന്ത്യയിൽ ഒട്ടാകെ റെബ താരമായി മാറി. 3-4 തമിഴ് സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും റെബ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു വിശാൽ നായകനായി ഈ വർഷം പുറത്തിറങ്ങിയ എഫ്.ഐ.ആറാണ് റെബയുടെ അവസാന റിലീസ് ചിത്രം. ഈ വർഷം തന്നെയായിരുന്നു താരം തന്റെ സുഹൃത്തുമായി വിവാഹിതയായത്.

മലയാളത്തിൽ രണ്ടും കന്നഡയിലും തമിഴിലും ഓരോ സിനിമകൾ വീതവും ഇനി ഇറങ്ങാനുണ്ട്. സംഗീത കൈലാഷിന്റെ ഉടമസ്ഥതയിലുള്ള വരാ ബ്രൈഡൽ മാഗസിൻ വേണ്ടി റെബ ചെയ്ത ഒരു ഫോട്ടോ സീരീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലക്കി മൽഹോത്രയാണ് ചിത്രങ്ങൾ എടുത്തത്. റോമിതാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Reba Monica John (@reba_john)