‘പോകുന്നിടത്തെല്ലാം തിളക്കം നൽകുക!! ഗോവയിൽ അടിച്ചുപൊളിച്ച് നടി ഗ്രേസ് ആന്റണി..’ – ചിത്രങ്ങൾ വൈറൽ

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ഗ്രേസ് ആന്റണി. അതിൽ സീനിയർസിനെ വട്ടംകറക്കുന്ന ജൂനിയർ പെൺകുട്ടി ടീനയായി ഗംഭീരപകടനം കാഴ്ചവച്ച ഗ്രേസിനെ തേടി ഒരുപാട് അവസരങ്ങൾ മലയാള സിനിമയിൽ ലഭിച്ചു. 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റിസിൽ പ്രകടനത്തിന് ശേഷം നായികയായി അവസരങ്ങൾ എത്തി.

കുമ്പളങ്ങിയിലെ ഫഹദ് ഫാസിലിന്റെ ഭാര്യയായ സിമിയുടെ റോളിൽ ഗ്രേസ് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. അതിന് ശേഷം തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഗ്രേസ് അവതരിപ്പിച്ചിട്ടുണ്ട്. പത്രോസിന്റെ പടപ്പുകളാണ് ഗ്രേസിന്റെ അവസാന റിലീസ് സിനിമ.

സണ്ണി വെയ്ൻ ഒപ്പമുള്ള അപ്പനാണ് ഇനി അടുത്തതായി ഇറങ്ങാനുള്ളത്. ഈ തലമുറയിലെ ഉർവശി എന്നാണ് ഗ്രേസിനെ കുറിച്ച് നടി പാർവതി തിരുവോത്ത് ഒരു സിനിമയിൽ പ്രകടനം കണ്ടിട്ട് വിശേഷിപ്പിച്ചത്. ഏത് തരത്തിലുള്ള റോളുകൾ ചെയ്യാനും ഗ്രേസിന് സാധിക്കുന്നുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ഒന്ന് രണ്ട് സിനിമകളിലും ഗ്രേസ് അഭിനയിക്കുന്നുണ്ട്. അതിലൊന്ന് മമ്മൂട്ടി ചിത്രമാണ്.

കഴിഞ്ഞ മാസമായിരുന്നു താരം പുതിയ കാർ വാങ്ങിയത്. ഇപ്പോഴിതാ അതെ കാറിൽ ഗോവയിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ഗ്രേസ്. ഗോവൻ ബീച്ചുകളിലും ബസിലിക്ക പള്ളിയിലും ഒക്കെ പോയതിന്റെ ചിത്രങ്ങൾ ഗ്രേസ് ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. നീല ഷോർട്സും ടിഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ഗ്രേസിനെ ചിത്രങ്ങളിൽ കാണാം.