‘അവളുടെ ആത്മാവിൽ തീയുണ്ട്!! ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കിൽ നടി രസ്ന പവിത്രൻ..’ – ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ രണ്ട് യുവ സൂപ്പർസ്റ്റാറുകളുടെ അനിയത്തിയുടെ റോളിൽ രണ്ട് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് നടി രസ്ന പവിത്രൻ. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ രസ്ന അഭിനയിച്ചിട്ടുള്ളൂ. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അതിശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇപ്പോഴിതാ ഹോട്ട് ലുക്കിൽ ചുവപ്പ് ഗൗണിലുള്ള രസ്ന പുത്തൻ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നത്. “അവളുടെ ആത്മാവിൽ തീയും അവളുടെ ഹൃദയത്തിൽ ദയയുമുണ്ട്..” എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് രസ്ന തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചത്. സെനി പി ആറുകാട്ടാണ് രസ്ന ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

അനൂപ് അരവിന്ദിന്റെ ഡിസൈനിലുള്ള ഗൗണിലാണ് രസ്ന പവിത്രൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ശ്രുതി സായിയാണ് രസ്നയെ മേക്കപ്പ് ചെയ്തത്. സജനി മന്ദാരയാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തത്. മികച്ച പ്രതികരണമാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകിയത്. “പടച്ചോനെ നമ്മളെ കാത്തോളീ” എന്ന പുതിയ സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് വരികയാണ് രസ്ന.

View this post on Instagram

A post shared by RASSNA S PAVITHRAN (@rasna.pavithran)

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് പ്രേക്ഷകർ ആദ്യമായി തിരിച്ചറിയുന്നത്. അതിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിലാണ് തിളങ്ങിയത്. അതിന് ശേഷം ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങളിൽ താരം അഭിനയിച്ചു. മഞ്ജു വാര്യർക്ക് ഒപ്പമുള്ള ആമിയാണ് രസ്നയുടെ അവസാന ചിത്രം.


Posted

in

by