ചില സിനിമ താരങ്ങൾ ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിൽ കൂടിയും അവർ അഭിനയ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെയും സിനിമയുടെ വലിയ ഹിറ്റിലൂടെയോ ഒക്കെ പ്രേക്ഷകർക്ക് ഇടയിൽ വളരെ അറിയപ്പെടുന്നവരായി മാറാറുണ്ട്. ചെറിയ റോളാണെങ്കിൽ കൂടിയും അത് ഭംഗിയായി ചെയ്ത കൈയടികൾ വാങ്ങുന്ന താരങ്ങൾ മലയാള സിനിമയിലും ധാരാളം ഉണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
മലയാളത്തിലെ ഇന്നത്തെ രണ്ട് യുവ സൂപ്പർസ്റ്റാറുകളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അനിയത്തി റോളിൽ അഭിനയിച്ച ശ്രദ്ധനേടിയ ഒരു താരമാണ് നടി രസ്ന പവിത്രൻ. പൃഥ്വിരാജ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലും ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളിലുമാണ് രസ്ന അനിയത്തി റോളിൽ തിളങ്ങിയത്.
ഒരു തമിഴ് സിനിമയിലൂടെ അരങ്ങേറിയ രസ്നയ്ക്ക് പക്ഷേ സഹനടിയായി അഭിനയിച്ച ഈ രണ്ട് സിനിമകളിലെ പ്രകടനമാണ് ആരാധകരെ നേടി കൊടുത്തത്. സിനിമയിൽ കൂടുതൽ സജീവമായി നായികയായി തിളങ്ങുമെന്ന് വിചാരിച്ചിരുന്ന സമയത്താണ് രസ്ന വിവാഹിതയായത്. അതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മോഡലിംഗ് രംഗത്ത് രസ്ന ഇപ്പോഴുമുണ്ട്.
അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത പലപ്പോഴും രസ്ന മലയാളികളെ ഞെട്ടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ട് എടുത്ത രസ്നയുടെ പുത്തൻ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. അനൂപ് അരവിന്ദിന്റെ സ്റ്റൈലിങ്ങിൽ തൂവെള്ള നിറത്തിലെ ഔട്ട് ഫിറ്റിൽ രസ്ന ചെയ്ത ഷൂട്ടിന് താരത്തിന് മേക്കപ്പ് ചെയ്തത് ശ്രുതി സായിയാണ്.