സിനിമയിൽ നായികയായി അഭിനയിച്ചപ്പോൾ കിട്ടിയതിനേക്കാൾ സ്വീകാര്യത നായകന്മാരുടെ അനിയത്തി വേഷത്തിൽ അഭിനയിച്ചപ്പോൾ കിട്ടിയ താരമാണ് നടി രസ്ന പവിത്രൻ. അതും മലയാളത്തിലെ ഇന്നത്തെ തലമുറയിലെ സൂപ്പർസ്റ്റാറുകൾ എന്ന് വിശേഷിപ്പിക്കുന്ന രണ്ട് പേരുടെയും അനിയത്തി വേഷങ്ങളിലാണ് രസ്ന അഭിനയിച്ചത്. ആ രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിരുന്നു.
ആദ്യം പൃഥ്വിരാജിന്റെ അനിയത്തിയായി ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിച്ച രസ്ന തൊട്ടടുത്ത ചിത്രത്തിൽ ദുൽഖർ സൽമാന്റെ അനിയത്തി വേഷത്തിൽ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു. തമിഴിൽ പുറത്തിറങ്ങിയ തെരിയാമ്മ ഉന്നൈ കാതലിചിട്ടെൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രസ്ന സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്.
പിന്നീട് മലയാളത്തിലേക്ക് എത്തിയ രസ്ന വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. വിവാഹിതയായ ശേഷം രസ്ന സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പലരും കരുതിയെങ്കിലും മോഡലിംഗും സിനിമയും രസ്ന ഇപ്പോഴും ചെയ്യുന്നുണ്ട്. ശ്രീനാഥ് ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിലാണ് അവസാനമായി രസ്നയുടെ പുറത്തിറങ്ങിയത്.
മോഡലിംഗ് രംഗത്ത് ഇപ്പോഴും രസ്ന സജീവമാണ്. നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് രസ്ന ഇപ്പോഴും ചെയ്യുന്നത്. പുലിയുടെ നിറത്തിലെ വേഷത്തിൽ ഒരു കിടിലം ഗ്ലാമറസ് ഷൂട്ട് രസ്ന ചെയ്തിരിക്കുകയാണ്. പുലിമുരുകിയാണോ ഇതെന്ന് ആരാധകർ ചോദിക്കുകയും ചെയ്തു. ആഷിഖ് മാഹീയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വിനീത കളത്തിലാണ് ഷൂട്ടിന് വേണ്ടി രസ്നയ്ക്ക് മേക്കപ്പ് ചെയ്തു നൽകിയത്.