‘വിമാനത്തിൽ മരണത്തെ മുഖാമുഖം കണ്ടു, ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ..’ – അനുഭവം പങ്കുവെച്ച് രശ്മിക മന്ദാന

നടിമാരായ രശ്മിക മന്ദാനയ്ക്കും ശ്രദ്ധ ദാസിനും ഈ കഴിഞ്ഞ ദിവസം വിമാന യാത്രയിൽ നിന്ന് ലഭിച്ചത് അത്ര മികച്ച അനുഭവം ആയിരുന്നില്ല. ഈ കാര്യം രശ്മിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി. മരണത്തെ മുഖാമുഖം കണ്ടുവെന്നും ജീവൻ തിരിച്ചുകിട്ടിയത് എങ്ങനെ ആണെന്നും രശ്മിക സ്റ്റോറിയിലൂടെ പങ്കുവെച്ചു. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് അപ്രതീക്ഷിത അനുഭവമുണ്ടായത്.

എയർ വിസ്താര വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി ലാന്‍റിംഗ് നടത്തിയിരുന്നു. വിമാനത്തിൽ മറ്റു യാത്രക്കാർക്ക് ഒപ്പം നടിമാരും ഉണ്ടായിരുന്നു. സാങ്കേതിക പ്രശ്‌നത്താല്‍ വിമാനം പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ തന്നെ തിരിച്ച് മുംബൈയിലെ വിമാനത്താവളത്തിൽ ഇറക്കി. ഈ സമയത്ത് യാത്രക്കാർക്ക് വിസ്താര വിമാനത്തില്‍ കടുത്ത കുലുക്കം അനുഭവപ്പെട്ടുവെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.

ആർക്കും അപകടം ഒന്നും ഉണ്ടായില്ലെങ്കിലും യാത്രക്കാർ എല്ലാം കടുത്ത ഭീതിയിലായിരുന്നു. മുംബൈയിൽ തിരികെ വിമാനം ലാൻഡ് ചെയ്ത ശേഷം മറ്റൊരു വിമാനം യാത്രക്കാർക്ക് വേണ്ടി ഒരുക്കുകയും ചെയ്തു. ഈ സമയത്ത് യാത്രക്കാർക്ക് ലഖു ഭക്ഷണവും യാത്രക്കാർക്ക് വേണ്ടി ഏർപ്പാടാക്കി. “ഞങ്ങൾ ഇന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്..”, എന്ന കുറിച്ചുകൊണ്ട് രശ്മിക ഒരു ഫോട്ടോ സ്റ്റോറിയാക്കി.

രശ്മികയും ശ്രദ്ധയും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് താരം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്. എന്തുകൊണ്ടാണ് വിമാനത്തിന് ഇങ്ങനെ സംഭവിച്ചതെന്ന് ഒഫീഷ്യൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും താരത്തിന്റെ ആരാധകർക്ക് രശ്മിക സുരക്ഷിതയായതിന്റെ സന്തോഷമാണ്. ക്ഷേമാന്വേഷണം നടത്തി നിരവധി ആരാധകർ നടിയുടെ മറ്റുപോസ്റ്റുകൾക്ക് താഴെ ഒരുപാട് കമന്റുകളും വന്നു.