തെന്നിന്ത്യൻ മുഴുവൻ കോടിക്കണക്കിന് ആരാധകർ ഉള്ള താര സുന്ദരി ആണ് രശ്‌മിക മന്ദനാ. തെലുങ്ക് ഭാഷ സിനിമകളിലൂടെ ആണ് താരം സിനിമ മേഖലയിൽ ചുവടു വെച്ചെതെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ച നടി കൂടെ ആണ് രശ്‌മിക മന്ദനാ. 2018 ൽ ഡബ്ബ് ചെയ്തു മലയാളത്തിൽ റിലീസായ ഗീത ഗോവിന്ദം എന്ന ചിത്രമാണ് താരത്തിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
കർണാടകയിൽ ജനിച്ചു വളർന്ന താരം 2016-ൽ കിറുക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അജ്ഞാനി പുത്രാ, ചമക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് താരം അന്യ ഭാഷ ചിത്രങ്ങളിൽ സജീവമായി. ഗീതാ ഗോവിന്ദം എന്ന ചിത്രം താരത്തെ കൂടുതൽ അവസരങ്ങൾക്കു ഇടയാക്കി. താര മൂല്യം ഉള്ള സൂപ്പർസ്റ്റാറായി താരം മാറുകയായിരുന്നു.
ദേവദാസ്, യെജമാന, ഡിയർ കോമ്രേഡ്, ഭീഷമ, കാർത്തിക് നായകനായ തമിഴ് ചിത്രം സുൽത്താൻ, അല്ലു അർജുൻ നായകനായ പാൻ ഇന്ത്യൻ ചിത്രം പുഷ്പ, ഈ വർഷം റിലീസായ വിജയ് നായകൻ ആയ വാരിസ് തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന മറ്റു ചിത്രങ്ങളുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ പങ്കുവെക്കാറുണ്ട്.
View this post on Instagram
പുതിയതായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച പുതിയ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ദി ഹൗസ് ഓഫ് പിക്സൽ ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണു പകർത്തിയ ബ്ലാക്ക് ഡ്രസ്സ് ധരിച്ചു ഹോട്ടായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ റിഥിമ ശർമയാണ് താരത്തിന് മേക്കപ്പ് ചെയ്തത്.